ആ​ക്‌​ഷ​ൻ മാ​സ് ബ്ര​ഹ്മാ​ണ്ഡം: കാ​ട്ടാ​ള​ൻ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി

ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ്‌ നി​ർ​മി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​യ കാ​ട്ടാ​ള​ന്‍റെ മ​ല​യാ​ളം ട്രെ​യ്‌​ല​ർ പു​റ​ത്ത്. തി​യ​റ്റ​റു​ക​ളെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പൂ​ര​പ്പ​റ​മ്പു​ക​ളാ​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കും “കാ​ട്ടാ​ള​ൻ’ എ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യ്‌​ല​ർ ന​ൽ​കു​ന്ന​ത്.

പ്രേ​ക്ഷ​ക​രെ ഒ​രേ​സ​മ​യം ഞെ​ട്ടി​ക്കു​ക​യും ത്ര​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ആ​യി​രി​ക്കും ചി​ത്ര​ത്തി​ന്റെ ഹൈ​ലൈ​റ്റ് എ​ന്ന് ട്രെ​യ്‌​ല​ർ കാ​ണി​ച്ചു ത​രു​ന്നു. കെ​ജി​എ​ഫ്, സ​ലാ​ർ, മാ​ർ​ക്കോ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ തെ​ന്നി​ന്ത്യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ ര​വി ബ​സ്‌​റൂ​ർ ഒ​രു​ക്കി​യ പ​ശ്‌​ചാ​ത്ത​ല സം​ഗീ​ത​വും ചി​ത്ര​ത്തി​ലെ ദൃ​ശ്യ​ങ്ങ​ളെ മ​റ്റൊ​രു ത​ല​ത്തി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​ത് മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​ദ്യ​മാ​യി മൂ​ന്നു വ്യ​ത്യ​സ്ത പ​ശ്‌​ചാ​ത്ത​ല സം​ഗീ​ത​ത്തി​ലൂ​ടെ​യാ​ണ് ഈ ​ട്രെ​യ്‌​ല​ർ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ട്രെ​യ്‌​ല​ർ സെ​റ്റിം​ഗ്സി​ൽ നി​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് ആ ​മൂ​ന്നു വ്യ​ത്യ​സ്ത പ​ശ്‌​ചാ​ത്ത​ല സം​ഗീ​ത​വും തി​ര​ഞ്ഞെ​ടു​ത്ത് ട്രെ​യ്‌​ല​ർ കാ​ണാ​ൻ സാ​ധി​ക്കും. ട്രെ​യ്‌​ല​ർ ഭാ​ഷ മാ​റ്റു​ന്ന​ത് പോ​ലെ ട്രെ​യ്‌​ല​റി​ന്‍റെ പ​ശ്‌​ചാ​ത്ത​ല സം​ഗീ​തം മാ​റ്റു​ന്ന ത​ര​ത്തി​ൽ ഒ​രു ട്രെ​യ്‌​ല​ർ പു​റ​ത്തു​വ​രു​ന്ന​ത് ഇ​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഒ​റി​ജി​ന​ൽ ജം​ഗി​ൾ ബീ​സ്റ്റ് തീം, ​വൈ​ൽ​ഡ് ബീ​സ്റ്റ് തീം, ​ഹൗ​സ ഓ​ഷ്യ​ൻ ബീ​സ്റ്റ് തീം ​എ​ന്നി​വ​യാ​ണ് ട്രെ​യ്‌​ല​ർ പ​ശ്‌​ചാ​ത്ത​ല സം​ഗീ​ത​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മൂ​ന്നു വ്യ​ത്യ​സ്ത തീ​മു​ക​ൾ.

പാ​ൻ ഇ​ന്ത്യ​ൻ റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്രം മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ബ്ര​ഹ്മാ​ണ്ഡ റി​ലീ​സു​ക​ളി​ലൊ​ന്നാ​യി മേ​യ് 14ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ന​വാ​ഗ​ത​നാ​യ പോ​ൾ ജോ​ർ​ജ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. “മാ​ർ​ക്കോ’ എ​ന്ന പാ​ൻ ഇ​ന്ത്യ​ൻ ബ്ലോ​ക്ക്ബ​സ്റ്റ​ർ ആ​ക്‌​ഷ​ൻ ത്രി​ല്ല​റി​ന് ശേ​ഷം ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ്‌ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ വ​മ്പ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

ദു​ഷാ​ര വി​ജ​യ​ൻ നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ, പു​ഷ്പ, ജ​യി​ല​ർ എ​ന്നി​വ​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ തെ​ലു​ങ്കു താ​രം സു​നി​ൽ, മാ​ർ​ക്കോ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി ശ്ര​ദ്ധ നേ​ടി​യ ക​ബീ​ർ​ദു​ഹാ​ൻ സിം​ഗ്, പു​ഷ്പ ഫെ​യിം തെ​ലു​ങ്കു താ​രം രാ​ജ് തി​രാ​ണ്ടു​സു, “കി​ൽ’ എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശം​സ നേ​ടി​യ ബോ​ളി​വു​ഡ് താ​രം പാ​ർ​ഥ് തി​വാ​രി, മ​ല​യാ​ള​ത്തി​ൽ നി​ന്ന് ജ​ഗ​ദീ​ഷ്, സി​ദ്ദി​ഖ്, വ്ലോ​ഗ​റും സിം​ഗ​റു​മാ​യ ഹ​നാ​ൻ​ഷാ, ഹി​പ്സ്റ്റ​ർ എ​ന്നി​വ​രും നി​ർ​ണാ​യ​ക വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു.

ആ​ന്‍റ​ണി വ​ർ​ഗീ​സ് ഉ​ൾ​പ്പെ​ടു​ന്ന ഗം​ഭീ​ര ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റു​മെ​ന്നാ​ണ് ട്രെ​യ്‌​ല​ർ കാ​ണി​ച്ചു ത​രു​ന്ന​ത്. മ​ല​യാ​ള സി​നി​മ ഇ​തു​വ​രെ കാ​ണാ​ത്ത അ​മ്പ​ര​പ്പി​ക്കു​ന്ന മെ​ഗാ കാ​ൻ​വാ​സി​ൽ ഒ​രു​ക്കി​യ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ആ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് എ​ന്ന് നേ​ര​ത്തെ പു​റ​ത്തു വ​ന്ന ടീ​സ​റും, ഇ​പ്പോ​ഴെ​ത്തി​യ ട്രെ​യ്‌​ല​റും കാ​ണി​ച്ചു ത​രു​ന്നു​ണ്ട്.

ഓ​ങ് ബാ​ക്ക് സീ​രീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ആ​ക്‌​ഷ​ൻ ത്രി​ല്ല​റു​ക​ൾ​ക്ക് സം​ഘ​ട്ട​നം ഒ​രു​ക്കി​യ ലോ​ക​പ്ര​ശ​സ്ത​നാ​യ കെ​ച്ച കെം​ബാ​ക്ഡി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ണ് ചി​ത്ര​ത്തി​ലെ ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ൾ താ​യ്‌​ല​ന്‍റി​ൽ ഒ​രു​ക്കി​യ​ത്. ഓ​ങ് ബാ​ക്ക് സീ​രി​സി​ലൂ​ടെ വ​ലി​യ ശ്ര​ദ്ധ നേ​ടി​യ “പോ​ങ്’ എ​ന്ന ആ​ന​യും കാ​ട്ടാ​ള​ന്‍റെ ഭാ​ഗ​മാ​ണ്.

ത​യ​റ്റ​റു​ക​ളി​ൽ പ്ര​ക​മ്പ​നം സൃ​ഷ്‌​ടി​ക്കു​ന്ന ഗാ​ന​ങ്ങ​ളും പ​ശ്‌​ചാ​ത്ത​ല സം​ഗീ​ത​വു​മൊ​രു​ക്കു​ന്ന ക​ന്ന​ഡ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വി ബ​സ്‌​റൂ​ർ ഈ ​ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും മ​ല​യാ​ള​ത്തി​ലെ​ത്തു​മ്പോ​ൾ, ത്ര​സി​പ്പി​ക്കു​ന്ന തി​യ​റ്റ​ർ അ​നു​ഭ​വ​മാ​ണ് പ്രേ​ക്ഷ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത് എ​ന്ന് ട്രെ​യ്‌​ല​ർ ത​ന്നെ വ്യ​ക്ത​മാ​ക്കി ത​രു​ന്നു​ണ്ട്.

അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന, ര​വി ബ​സ്‌​റൂ​ർ ഒ​രു​ക്കി​യ, ചി​ത്ര​ത്തി​ലെ ജം​ഗി​ൾ ബീ​സ്റ്റ് തീ​മും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​ന്താ​രാ​ഷ്‌​ട്ര ചി​ത്ര​ങ്ങ​ളോ​ട് കി​ട​പി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും ആ​ക്‌​ഷ​നും സം​ഗീ​ത​വു​മാ​യി ഒ​രു പാ​ൻ ഇ​ന്ത്യ​ൻ ദൃ​ശ്യ വി​സ്മ​യ​മാ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്താ​നൊ​രു​ങ്ങു​ന്ന​ത്. ജോ​ബി വ​ർ​ഗീ​സ്, പോ​ൾ ജോ​ർ​ജ്, ജെ​റോ ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്ര​ത്തി​ന്‍റെ സം​ഭാ​ഷ​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത് ഉ​ണ്ണി ആ​ർ ആ​ണ്.

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഓ​വ​ർ​സീ​സ് ഡീ​ലു​ക​ളി​ൽ ഒ​ന്ന് ഇ​തി​നോ​ട​കം സ്വ​ന്ത​മാ​ക്കി​യ ചി​ത്രം, ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​വു​ന്ന​തി​ന് മു​ന്പ് ത​ന്നെ മ​ല​യാ​ള​ത്തി​ലെ പ​ല പ്രീ ​റി​ലീ​സ് റെ​ക്കോ​ർ​ഡു​ക​ളും ഭേ​ദി​ച്ച് ക​ഴി​ഞ്ഞു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഹോം​ബാ​ലെ ഫി​ലിം​സ് ക​ർ​ണാ​ട​ക​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത് ജെ ​വേ​ൽ(​ജ​യ് വി​രാ​ത്ര എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ലി​മി​റ്റ​ഡ്) ആ​ണ്. ടി ​സീ​രീ​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്. ഷെ​മാ​റൂ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ, സാ​റ്റ്ലൈ​റ്റ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ പാ​ർ​ട്ണ​ർ. ഫാ​ർ​സ് ഫി​ലിം​സ് ആ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ല​യാ​ള സി​നി​മ ക​ണ്ട എ​ക്കാ​ല​ത്തേ​യും വ​മ്പ​ൻ വി​ദേ​ശ റി​ലീ​സി​നാ​യി “കാ​ട്ടാ​ള​ൻ’ ഒ​രു​ങ്ങു​ന്ന​ത്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സി​നെ​ത്തും.

എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ജു​മാ​ന ഷ​രീ​ഫ്, ഛായാ​ഗ്ര​ഹ​ണം-​റെ​ന​ഡി​വേ, അ​ഡീ​ഷ​ണ​ൽ ഛായാ​ഗ്ര​ഹ​ണം-​ച​ന്ദ്രു സെ​ൽ​വ​രാ​ജ്, സം​ഗീ​തം-​ര​വി ബ​സ്റൂ​ർ, അ​ഡീ​ഷ​ണ​ൽ സോം​ഗ്-​ബി. അ​ജെ​നീ​ഷ് ലോ​ക്നാ​ഥ്, എ​ഡി​റ്റിം​ഗ്-​ഷ​മീ​ർ മു​ഹ​മ്മ​ദ്, സം​ഘ​ട്ട​നം-​കെ​ച്ച കെം​ബാ​ക്ഡി, ആ​ക്‌​ഷ​ൻ സ​ന്തോ​ഷ്, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ-​സു​നി​ൽ ദാ​സ്, ക്രീ​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ-​ഡി​പി​ൽ ദേ​വ്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, ഓ​ഡി​യോ​ഗ്ര​ഫി-​രാ​ജ​കൃ​ഷ്ണ​ൻ എം.​ആ​ർ., സൗ​ണ്ട് ഡി​സൈ​ന​ർ-​കി​ഷ​ൻ, സ​പ്ത റെ​ക്കോ​ർ​ഡ്‌​സ്, വ​സ്ത്രാ​ല​ങ്കാ​രം-​ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ർ, വ​രി​ക​ൾ-​സു​ഹൈ​ൽ കോ​യ, സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ-​അ​മ​ൽ സി. ​സ​ദ​ർ, നൃ​ത്ത​സം​വി​ധാ​നം-​ഷ​രീ​ഫ്, വി​എ​ഫ്എ​ക്സ്-3 ഡോ​ർ​സ്, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബു​ഷ​ൻ പാ​ർ​ട്ണ​ർ-​ഫാ​ർ​സ് ഫി​ലിം​സ്, പി​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്-​വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, മ​ല​യാ​ളം പി​ആ​ർ​ഒ-​ആ​തി​ര ദി​ൽ​ജി​ത്, ഹി​ന്ദി മാ​ർ​ക്ക​റ്റിം​ഗ്-​മാ​ക്സ് മാ​ർ​ക്ക​റ്റിം​ഗ് ലി​മി​റ്റ​ഡ്, ത​മി​ഴ് പി​ആ​ർ​ഒ-​സ​തീ​ഷ് എ​സ് 2 ഇ, ​ശ്രീ വെ​ങ്ക​ടേ​ഷ് പി, ​ത​മി​ഴ് ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്-​ആ​കാ​ശ്, തെ​ലു​ങ്ക് പി​ആ​ർ​ഒ-​വം​ശി ശേ​ഖ​ർ, തെ​ലു​ങ്ക് ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- ഹാ​ഷ്ടാ​ഗ് മീ​ഡി​യ, ദി​ലീ​പ്, ക​ന്ന​ഡ പി​ആ​ർ​ഒ-​ശ്രേ​യ ഉ​ഞ്ച​ലി, ടൈ​റ്റി​ൽ ഡി​സൈ​ൻ-​ഐ​ഡ​ന്‍റ് ലാ​ബ്സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​യെ​ല്ലോ ടൂ​ത്.

Related posts

Leave a Comment