പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക് ; സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ​ത്ത​നാ​പു​രം:​പാ​ടം പൂ​മ​രു​തി​ക്കു​ഴി​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്.​ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.​വാ​ര്‍​ഡ് മെ​മ്പ​ര്‍ സ​ജീ​വ് റാ​വു​ത്ത​ര്‍,പ്ര​ദേ​ശ​വാ​സി രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ന്ദ്ര​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.​പൂ​മ​രു​തി​ക്കു​ഴി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഏ​റെ നാ​ളാ​യി കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്.​ക​ഴി​ഞ്ഞ രാ​ത്രി​യി​ലും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.

കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സു​ഹൃ​ത്താ​യ രാ​ജേ​ന്ദ്ര​നൊ​പ്പം സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പോ​ക​വേ വ​ഴി​മ​ധ്യേ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്റെ മു​ന്‍​പി​ല​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.​രാ​ജേ​ന്ദ്ര​നാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്.​വി​വ​ര​മ​റി​ഞ്ഞ് പി​ന്നീ​ടെ​ത്തി​യ വ​നം​വ​കു​പ്പ​ധി​കൃ​ത​രെ നാ​ട്ടു​കാ​ര്‍ ത​ട​യു​ക​യും ചെ​യ്തു.

Related posts

Leave a Comment