വീ​ടു വ​ള​ഞ്ഞു,  മുറ്റത്തെ കൃഷികളെല്ലാം നശിപ്പിച്ചു; മ​ണി​ക്കൂ​റു​ക​ൾ പ്രാ​ണ​ഭ​യ​ത്തി​ൽ ഒ​രു കു​ടും​ബം; നാ​ടി​നെ വി​റ​പ്പി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

മൂ​ന്നാ​ര്‍: കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ടു വ​ള​ഞ്ഞ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടും​ബം പ​രി​ഭ്രാ​ന്തി​യി​ലാ​യി. മൂ​ന്നാ​ര്‍ ന​ല്ല​ത​ണ്ണി ഹോ​ളി​ക്രോ​സ് ജം​ഗ്ഷ​നി​ലെ ഗ്ലാ​ഡ്‌​സ​ണ്‍ – ഷാ​ലി ദ​മ്പ​തി​ക​ളു​ടെ വീ​ടാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം വ​ള​ഞ്ഞ​ത്.

ക​ഴി​ഞ്ഞ രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​ത്. ഒ​രു കു​ട്ടി​യ​ട​ക്ക​മു​ള്ള സം​ഘം കു​ടും​ബ​ത്തെ ഏ​റെ പ​രി​ഭ്രാ​ന്തി​യിലാ​ഴ്ത്തി.
ഷാ​ലി​യും അ​മ്മ മേ​ഴ്‌​സി​യു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

മു​റ്റ​ത്തെ​ത്തി​യ കാ​ട്ടാ​ന മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന വാ​ഴ​ക​ളെ​ല്ലാം ഭ​ക്ഷി​ച്ച ശേ​ഷം വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ഷെ​ഡും സ്റ്റോ​ര്‍ റൂമും ​ത​ക​ര്‍​ത്തു. വെ​ള്ളം സൂ​ക്ഷി​ച്ചി​രു​ന്ന വീ​പ്പ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ത​ട്ടി​ത്തെ​റി​പ്പി​ച്ചു. മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന പേ​ര​യി​ൽ​നി​ന്നു പ​ഴ​ങ്ങ​ളും കാ​ട്ടാ​ന​ക​ൾ അ​ക​ത്താ​ക്കി.

വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​നാ സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ മ​ട​ക്കി​യ​ത്.

ഷാ​ലി​യു​ടെ അ​മ്മ കാ​ലി​ലെ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.കാ​ട്ടാ​ന മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് കു​ടും​ബ​നാ​ഥ​നും മ​ക്ക​ള്‍​ക്കും വീ​ട്ടി​ലേ​ക്കു ക​ട​ക്കാ​നാ​യ​ത്.

Related posts

Leave a Comment