ഈ​യൊ​രു പേ​പ്പ​റി​നു​വേ​ണ്ടി​യാ​യി​രു​ന്നു മ​രി​ക്കു​വോ​ളം എ​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ അ​ല​ച്ചി​ല്‍..! പ​ട്ട​യം നെ​ഞ്ചോ​ടു ചേ​ര്‍​ത്ത് കൗ​സ​ല്യ വി​തു​ന്പി

കൊ​ച്ചി: “ഈ​യൊ​രു പേ​പ്പ​റി​നു​വേ​ണ്ടി​യാ​യി​രു​ന്നു മ​രി​ക്കു​വോ​ളം എ​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ അ​ല​ച്ചി​ല്‍. അ​തി​നാ​യി അ​ദ്ദേ​ഹം ക​യ​റി​യി​റ​ങ്ങാ​ത്ത ഓ​ഫീ​സു​ക​ളി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യ​ര്‍​പ്പി​ന്‍റെ വി​ല​യാ​ണി​ത്’ -വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ സ്വ​ന്തം ഭൂ​മി​യി​ല്‍​മേ​ല്‍ അ​വ​കാ​ശം സ്ഥാ​പി​ച്ചു കി​ട്ടി​യ പ​ട്ട​യ​രേ​ഖ നെ​ഞ്ചോ​ടു ചേ​ര്‍​ത്ത് ചി​റ്റാ​റ്റു​ക​ര എ​സ്‌​സി കോ​ള​നി താ​മ​സ​ക്കാ​രി​യാ​യ ക​ണ്ണ​ങ്കേ​രി കൗ​സ​ല്യ ച്യോ​തി വി​തു​മ്പി.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ വീ​ട് ഇ​നി​യൊ​ന്നു പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന ആ​ഗ്ര​ഹ​വും അ​വ​ര്‍ പ​ങ്കു​വ​ച്ചു.

ജി​ല്ലാ​ത​ല പ​ട്ട​യ​വി​ത​ര​ണ​മേ​ള ന​ട​ന്ന എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളാ​യി​രു​ന്നു വേ​ദി. അ​ച്ഛ​ന്‍റെ ആ​യു​സി​ന്‍റെ ന​ല്ല​ഭാ​ഗം പ​ട്ട​യ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​ണ് ചെ​ല​വി​ട്ട​തെ​ന്നു മ​ക​ന്‍ ര​തീ​ഷും പ​റ​ഞ്ഞു.

പ​ട്ട​യ​ത്തി​നു​വേ​ണ്ടി അ​പ്പൂ​പ്പ​ന്‍ (ച്യോ​തി​യു​ടെ അ​ച്ച​ൻ) 60 വ​ര്‍​ഷം മു​മ്പ് തു​ട​ങ്ങി​വ​ച്ച പോരാ​ട്ട​ത്തി​നാ​ണ് മൂ​ന്നാം ത​ല​മു​റ​യി​ലെ​ങ്കി​ലും പ​രി​ഹാ​ര​മാ​യ​ത്.

ച്യോ​തി 2007 ല്‍ ​വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ശേ​ഷം കൗ​സ​ല്യ​യും മ​ക്ക​ളാ​യ ര​തീ​ഷും ജ​യേ​ഷും പ​ട്ട​യ​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​ര്‍​ന്നു.

മ​ണ്‍​ക​ട്ട​ക​ള്‍ ത​ക​ര്‍​ന്നു വീ​ഴാ​റാ​യ വീ​ട്ടി​ൽ ഇ​ള​യ​മ​ക​ന്‍ ജ​യേ​ഷി​നൊ​പ്പ​മാ​ണു കൗ​സ​ല്യ​യു​ടെ താ​മ​സം. ആ​കെ​യു​ള്ള 10 സെ​ന്‍റി​ല്‍ മൂ​ന്ന​ര സെ​ന്‍റ് മൂ​ത്ത മ​ക​ന്‍ ര​തീ​ഷി​ന് എ​ഴു​തി​ക്കൊ​ടു​ത്തു.

സ്ഥ​ല​ത്തി​നു പ​ട്ട​യ​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ര​തീ​ഷി​നും വീ​ടു​പ​ണി വി​ദൂ​ര​സ്വ​പ്‌​ന​മാ​യി. ഒ​രു കൊ​ച്ച് ഷെ​ഡ് പ​ണി​ത് അ​തി​ലാ​ണു താ​മ​സം.

ഇ​ന്ന​ലെ കൗ​സ​ല്യ​ക്കൊ​പ്പം ര​തീ​ഷി​ന്‍റെ സ്ഥ​ല​ത്തി​നും പ​ട്ട​യം കി​ട്ടി. ആ​ദ്യം അ​മ്മ​യ്ക്ക് വീ​ട് പ​ണി​യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നു ര​തീ​ഷ് പ​റ​യു​ന്നു.

Related posts

Leave a Comment