സഹായ വാഹനങ്ങള്‍ക്കു തടസമില്ല! കാഴ്ചക്കാരായി നിരവധിപേര്‍ കവളപ്പാറയിലേക്ക്; ഇന്നു മുതല്‍ അനാവശ്യ വാഹനങ്ങള്‍ തടയും

നി​ല​ന്പൂ​ർ: ഇ​ന്നു മു​ത​ൽ നി​ല​ന്പൂ​രി​ൽ അ​നാ​വ​ശ്യ​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു കേ​സെ​ടു​ക്കു​മെ​ന്നു നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ അ​റി​യി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പോ​ത്തു​ക​ൽ ക​വ​ള​പ്പാ​റ​യി​ലേ​ക്കു ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് ജി​ല്ല​യ്ക്ക​ക​ത്തു നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി കാ​ഴ്ച​ക്കാ​രാ​യി എ​ത്തു​ന്ന​ത്.

ഇ​തു ദു​ര​ന്ത​സ്ഥ​ല​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ത്തി​ര​ക്കു കാ​ര​ണം ദു​ര​ന്ത​സ്ഥ​ല​ത്തു നി​ന്നു ക​ണ്ടെ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ലെ​ത്തി​ക്കു​ന്നി​ത​നും മ​റ്റു അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കും പ്ര​ദേ​ശ​ത്തു വാ​ഹ​ന​തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

അ​തി​നാ​ൽ ദു​ര​ന്ത​സ്ഥ​ലം കാ​ണാ​നാ​യി ആ​രും ഇ​വി​ടെ പ്ര​വേ​ശി​ക്കേ​ണ്ടെ​ന്നും സ​ഹാ​യ​ത്തി​നാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു ത​ട​സ​മി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ദു​ര​ന്ത​സ്ഥ​ല​ത്തേ​ക്കു അ​നാ​വ​ശ്യ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്ക​രു​തെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം മ​ല​പ്പു​റം ക​ള​ക്ട​റും ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Related posts