മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ട്വി​റ്റ​റില്‍ ട്രെ​ൻ​ഡി​ങ്ങാ​യി; ഹ​ർ​ദ് കൗ​റി​ന്‍റെ അ​ക്കൗ​ണ്ട് ട്വി​റ്റ​ർ നീ​ക്കംചെ​യ്തു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വച്ച റാ​പ് ഗാ​യി​ക ഹ​ർ​ദ് കൗ​റി​ന്‍റെ അ​ക്കൗ​ണ്ട് ട്വി​റ്റ​ർ നീ​ക്കം ചെ​യ്തു. മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും വെ​ല്ലു​വി​ളി​ച്ച ഹ​ർ​ദ് കൗ​ർ ഇ​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് സം​സാ​രി​ച്ച​ത്.

ട്വി​റ്റ​റി​ൽ പ​ങ്കു​വച്ച വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ട്വി​റ്റ​ർ ട്രെ​ൻ​ഡി​ങ്ങാ​യി. വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ വീ ​ആ​ർ വാ​രി​യേ​ഴ്സ് എ​ന്ന ത​ന്‍റെ പു​തി​യ ഗാ​ന​ത്തി​ന്‍റെ പ്ര​മോ​ഷ​നു​വേ​ണ്ടി​യു​ള്ള വീ​ഡി​യോ ക്ലി​പ്പും ഹ​ർ​ദ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ’റേ​പ്മാ​ൻ’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും പു​ൽ​വാ​മ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി മോ​ഹ​ൻ ഭാ​ഗ​വ​താ​ണെ​ന്നും നേ​ര​ത്തെ ഹ​ർ​ദ് കൗ​ർ ആ​രോ​പി​ച്ചി​രു​ന്നു. ഹേ​മ​ന്ത് ക​ർ​ക്ക​റെ​യു​ടെ മ​ര​ണ​ത്തി​നും മോ​ഹ​ൻ ഭാ​ഗ​വാ​താ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും ഹ​ർ​ദ് കൗ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു.

ഇ​തോ​ടെ ഐ​പി​സി സെ​ക്ഷ​ൻ 124(എ), 153, 500, 505, ​ഐ​ടി ആ​ക്ട് 66 എ​ന്നീ വ​കു​പ്പു​ക​ൾ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്നു.

Related posts