പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ പോ​യ വ​ലി​യൊ​രു സ്വ​പ്നം ബാ​ക്കി​വച്ച്  മരണത്തെക്കുറിച്ച് കവിതയെഴുതി  ഡോ. ര​ത്ന​കു​മാ​രി യാ​ത്ര​യാ​യി

തൃ​ശൂ​ർ: അ​വ​സാ​ന​ത്തെ ക​വി​ത മ​ര​ണ​ത്തെ​ക്കു​റി​ച്ചെ​ഴു​തി ക​വയി​ത്രി​യും ഗ​വേ​ഷ​ക​യു​മാ​യ ഡോ. ​സി.​പി. ര​ത്ന​കു​മാ​രി(54) യാ​ത്ര​യാ​കു​ന്ന​തു പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ പോ​യ വ​ലി​യൊ​രു സ്വ​പ്നം ബാ​ക്കി​വ​ച്ചാ​ണ്. ഒ​രു​പാ​ട് എ​ഴു​തി​യെ​ങ്കി​ലും ഒ​ന്നും പ്ര​സി​ദ്ധീ​ക​രി​ക്കാ​തി​രു​ന്ന എ​ഴു​ത്തു​കാ​രി​യാ​ണ് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

2003 മു​ത​ൽ 2013 വ​രെ എ​ഴു​തി​യ 163 പു​സ്ത​ക​ങ്ങ​ളു​ടെ കൈ​യെ​ഴു​ത്തുപ്ര​തി​ക​ൾ ഇ​വ​ർ മ​രി​ച്ച​പ്പോ​ൾ ഈ​റോ​ഡി​ലു​ള്ള വാ​ട​ക​വീ​ട്ടി​ൽ അ​വ​ശേ​ഷി​ക്കു​ന്നു. സ്വ​ന്ത​മാ​യി ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച് സ്വ​ന്ത​മാ​യി പ്ര​സി​ദ്ധീ​ക​ര​ണ ശാ​ല തു​ട​ങ്ങി പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചുകാ​ണാ​നാ​ണ് ര​ത്ന​കു​മാ​രി ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. നോ​വ​ലി​സ്റ്റാ​യ ഭ​ർ​ത്താ​വ് മു​തു​വ​റ അ​ച്യു​ത​നും ഇ​തി​നാ​യി പ്ര​യ​ത്നി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​ര​വെ​യാ​ണ് അകാല ത്തിൽ അ​ന്ത്യം.

2221 ക​വി​ത​ക​ളും അ​ഞ്ചു മ​ഹാ​കാ​വ്യ​ങ്ങ​ളും അ​ട​ങ്ങി​യ നി​റ​വ് എ​ന്ന മ​ല​യാ​ള കാ​വ്യപ്ര​പ​ഞ്ചം ഉ​ൾ​പ്പെ​ടെ ഒ​ന്നും പ്ര​സി​ദ്ധീ​കൃ​ത​മാ​യി​ട്ടി​ല്ല. ദേ​വ​സ്മി​ത, ന​ന്ദാ​യ​നം, ദ​ഹ​നം, മ​ണ്ഡോ​ദ​രി വി​ലാ​പം എ​ന്നി​വ​യാ​ണ് മ​ഹാ​കാ​വ്യ​ങ്ങ​ൾ. 6540 വ​രി​ക​ളു​ള്ള ദേ​വ​സ്മി​ത 150 അ​ധ്യാ​യ​ങ്ങ​ളു​ണ്ട്. മി​ത്രാ​ന​ന്ദ, മ​ന്ദാ​കി​നി, അ​മ്മ, സ​ര​യു, ഉ​റ​വ എ​ന്നീ ഖ​ണ്ഡ​കാ​വ്യ​ങ്ങ​ൾ വേ​റെ​യു​മു​ണ്ട്.

പു​റ​നാ​ട്ടു​ക​ര സം​സ്കൃ​ത കോ​ള​ജി​ൽനി​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ലോ​ക​ത​ത്വ​ചി​ന്ത​ക​ളെ താ​ര​ത​മ്യം ചെ​യ്തു​ള്ള പ​ഠ​ന​ത്തി​നു ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​ര​ത്ന​കു​മാ​രി ഈ​റോ​ഡ് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. 2000 മു​ത​ൽ കാ​ൻ​സ​ർ രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കാ​ൻ​സ​ർ ഭേ​ദ​മാ​യെ​ങ്കി​ലും ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖം കാ​ര​ണം ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഡോ. ​ര​ത്ന​കു​മാ​രി ക​ഴി​ഞ്ഞാ​ഴ്ച തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. മ​രി​ക്കു​ന്ന​തി​ന് ഏ​താ​നും ദി​വ​സം മു​ന്പ് അ​വ​സാ​ന​മാ​യി ര​ചി​ച്ച ക​വി​ത​യും മ​ര​ണ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു.

Related posts