കാ​യം​കു​ളം പു​തു​പ്പ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ഏ​ജ​ന്‍റിനു വെ​ട്ടേ​റ്റു; പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം


കാ​യം​കു​ളം : വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​ന് തൊ​ട്ട് പി​ന്നാ​ലെ കാ​യം​കു​ള​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണ​മു​ണ്ടാ​യി.​ ഇ​ന്ന​ലെ രാ​ത്രി കാ​യം​കു​ളം പു​തു​പ്പ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ഏ​ജ​ന്റി​ന് വെ​ട്ടേ​റ്റു .

പു​തു​പ്പ​ള്ളി സ്വ​ദേ​ശി സോ​മ​ൻ (55 ) നാ​ണ് കൈ​ക്ക് വെ​ട്ടേ​റ്റ​ത്.​ ഇ​ദ്ദേ​ഹ​ത്തെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ രാ​ത്രി പ​തി​നൊ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം .

വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ ഉ​ട​ൻ കെ ​എ​സ് യു ​ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റി​രു​ന്നു .ഇ​തി​ന് ശേ​ഷ​മാ​ണ് രാ​ത്രി​യോ​ടെ ബൂ​ത്ത് ഏ​ജ​ന്‍റിന് വെ​ട്ടേ​റ്റ​ത് . കെ ​എ​സ് യു ​ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കാ​യം​കു​ളം എ​രു​വ സ്വ​ദേ​ശി അ​ഫ്‌​സ​ൽ സു​ജാ​യി​ക്കാ​ണ് വെ​ട്ടേ​റ്റ​ത് .

മ​റ്റൊ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ നൗ​ഫ​ൽ ചെ​മ്പ​ക​പ്പ​ള്ളി​ക്കും മ​ർ​ദ്ദ​ന​മേ​റ്റു.​ ഇ​വ​രും കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് .തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ സി ​പി എം ​വ്യാ​പ​ക അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ യു ​ഡി എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം എ​രു​വ കോ​യി​ക്ക​പ​ടി​ക്ക​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും പ്ര​തി​ഷേ​ധ മാ​ർ​ച്ചും മാ​വി​ലേ​ത്ത് ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു ​ഡി എ​ഫ് ക​ൺ​വീ​ന​ർ ചെ​ല​ക്കാ​ട് രാ​ധാ​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​ൻ എ ​ഇ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.​

മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി​ട്ടാ​ണ് ന​ട​ന്ന​ത്.​വോ​ട്ടെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

Related posts

Leave a Comment