കനത്ത മഴയിൽ ചിറ്റൂരിൽ ര​ണ്ടുനി​ല കെ​ട്ടി​ട​ത്തി​ന്‍റെ  മേ​ൽ​ക്കൂര​യും ഭി​ത്തി​യും ത​ക​ർ​ന്നു​വീ​ണു; സമീപത്തുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ചി​റ്റൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ വ​ട​ക്ക​ത്ത​റ​യി​ൽ ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മേ ​ൽ​ക്കു​ര​യും ഭി​ത്തി​യും ത​ക​ർ​ന്നു നി​ലം​പ​തി​ച്ചു. സ​മീ​പ​ത്തു​ള്ള ത​യ്യ​ൽ ക​ട​യു​ടെ മു​ക​ളി​ലാ​ണ് മു​ക​ളി​ലാ​ണ് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ​ത്. കാ​ല​പ്പ​ഴ​ക്കം​മൂ​ലം ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം കു​റ​ച്ചു​കാ​ല​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ചു​മ​രി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ള​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ സ​മീ​പ​ത്തു​ള്ള ത​യ്യ​ൽ​ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റി​യ​തി​നാ​ൽ ആ​ള​പ​യ​മോ വ​സ്തു​നാ​ശ​മോ ഉ​ണ്ടാ​യി​ല്ല. വൈ​കു​ന്നേ​രം വീ​ണ്ടും കെ​ട്ടി​ട​ത്തി​ൽ ത​ക​ർ​ച്ച​യു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ത​ഹ​സി​ൽ സ്ഥ​ല​ത്തെ​ത്തി അ​പ​ക​ടം സം​ബ​ന്ധി​ച്ച് വി​വ​രം ശേ​ഖ​രി​ച്ചു. ചി​റ്റൂ​ർ കൊ​ടു​ന്പ് പ്ര​ധാ​ന പാ​ത​യാ​യ​തി​നാ​ൽ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ഗ​താ​ഗ​തം വ​ഴി മാ​റ്റി വി​ട്ടി​രു​ന്നു.

Related posts