കോ​ച്ച് ഫാ​ക്ട​റി​യോ​ടും കേ​ര​ള​ത്തി​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ളോ​ടും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് അ​വ​ഗ​ണ​ന​യെന്ന് എ. വിജയരാഘവൻ

പാ​ല​ക്കാ​ട്: കോ​ച്ച് ഫാ​ക്ട​റി​യോ​ട് മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ൽ ഓ​ടു​ന്ന ട്രെ​യി​നു​ക​ളോ​ടും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് അ​വ​ഗ​ണ​ന​യാ​ണ്. കേ​ര​ള​ത്തി​ലോ​ടു​ന്ന ട്രെ​യി​നു​ക​ൾ വൈ​കി​പ്പി​ക്കു​ന്ന​ത് പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും എ​ൽഡി എ​ഫ് ക​ണ്‍​വീ​ന​ർ എ ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി നി​ർ​ത്ത​ലാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ ഡി ​എ​ഫ് ആ​രം​ഭി​ക്കു​ന്ന തു​ട​ർ പ്ര​ക്ഷോ​ഭ ക​ണ്‍​വെ​ൻ​ഷ​ൻ പാ​ല​ക്കാ​ട് ടൗ​ണ്‍​ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ട്രെ​യി​നു​ക​ൾ അ​തി​ർ​ത്തി​ക​ൾ വ​രെ കൃ​ത്യ​സ​മ​യം പാ​ലി​ക്കു​ന്നു​വെ​ങ്കി​ലും തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലൂ​ടെ സ​ർ​വ്വീ​സ് ന​ട​ത്തു​ന്പോ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പി​ടി​ച്ചി​ട്ട് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വൈ​കി​പ്പി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന​തി​ന്‍റെ മ​റ്റൊ​രു​ദാ​ഹ​ര​ണ​മാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ട്രെ​യി​നി​ന് അ​നു​ദി​നം വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​ന്ന റെ​യി​ൽ​വേ അ​ധി​കൃ​ത​ർ കേ​ര​ള​ത്തി​ൽ വേ​ഗ​ത കു​റ​ച്ചാ​ണ് ഇ​പ്പോ​ൾ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും.

മു​പ്പ​ത് കി​ലോ​മീ​റ്റ​ർ ആ​വ​റേ​ജ് സ്പീ​ഡി​ലേ​ക്ക് ട്ര​യി​നി​ന്‍റെ വേ​ഗ​ത എ​ത്തി നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ച്ച് ഫാ​ക്ട​റി നി​ർ​ത്ത​ലാ​ക്കു​ക വ​ഴി കേ​ര​ള​ത്തോ​ടു​ള​ള വി​വേ​ച​നം റെ​യി​ൽ​വേ പൂ​ർ​ണ​മാ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളോ​ട് മു​ഖം തി​രി​ക്കു​ക​യാ​ണ് ബി ​ജെ പി ​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ച്ച് ഫാ​ക്ട​റി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 15 മു​ത​ൽ 18 വ​രെ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും 25 നു​ള​ളി​ൽ പ​ഞ്ചാ​യ​ത്ത് ത​ല യോ​ഗ​ങ്ങ​ളും ചേ​ർ​ന്ന് ആ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ 15 വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ന​ൽ​കു​ന്ന ഭീ​മ ഹ​ർ​ജി​യു​ടെ നി​വേ​ദ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​നും ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.

സി ​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി സി ​കെ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ൻ റ​വ​ന്യു​മ​ന്ത്രി​മാ​രാ​യ കെ ​ഇ ഇ​സ്മ​യി​ൽ, കെ ​പി രാ​ജേ​ന്ദ്ര​ൻ, എം ​ബി രാ​ജേ​ഷ് എം ​പി, കെ ​കൃ​ഷ്ണ​ൻ​കു​ട്ടി എം ​എ​ൽ എ, ​സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ൽ, റ​സ്സാ​ക് മൗ​ല​വി, സി ​പി ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​പി സു​രേ​ഷ് രാ​ജ് ,എ​ൽ ഡി ​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ വി ​ചാ​മു​ണ്ണി, കെ ​ആ​ർ ഗോ​പി​നാ​ഥ്, എം ​എ​ൽ എ ​മാ​രാ​യ കെ ​വി വി​ജ​യ​ദാ​സ്, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, കെ ​ഡി പ്ര​സേ​ന​ൻ, എ​ൻ സി ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഓ​ട്ടൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts