വിവാദത്തിലൂടെ കൊച്ചിയിൽ മത്സരം നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കെസിഎ

കൊ​ച്ചി: വി​വാ​ദ​ത്തി​ലൂ​ടെ കൊ​ച്ചി​യി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റ് ന​ട​ത്ത​ണ​മെ​ന്ന് വാ​ശി​യി​ല്ല. വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​ണെ​ന്നും കെ​സി​എ അ​റി​യി​ച്ചു.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ത​ർ​ക്ക​ത്തി​നി​ല്ലെ​ന്നും കെ​സി​എ കൂ​ട്ടി​ച്ചേ​ർ​ത്തു. ന​വം​ബ​ർ ഒ​ന്നി​നു ന​ട​ക്കു​ന്ന ഇ​ന്ത്യ-​വി​ൻ​ഡീ​സ് മ​ത്സ​രം കൊ​ച്ചി​യി​ൽ​വ​ച്ചു ന​ട​ത്താ​ൻ കെ​സി​എ തീ​രു​മാ​നി​ച്ചി​ര​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് കെ​സി​എ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​ര്യ​വ​ട്ട​ത്ത് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ല​നി​ല്ക്കു​മ്പോ​ൾ കൊ​ച്ചി​യി​ലെ ഫു​ട്ബോ​ൾ ട​ർ​ഫ് ത​ക​ർ​ത്ത് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നാ​യി ഒ​രു​ക്കു​ന്ന​തി​നെ​തി​രേ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഫി​ഫ അം​ഗീ​കാ​ര​മു​ള്ള ഫു​ട്ബോ​ൾ ട​ർ​ഫ് ന​ശി​പ്പി​ക്ക​രു​തെ​ന്നും സ​ച്ചി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts