ന​ന്ദി… കീ​ർ​ത്തി സി​സ്റ്റ​റേ! സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ നടന്ന രസകരമായ സംഭവം

സൂ​ര്യ​യും കീ​ർ​ത്തി സു​രേ​ഷും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് താ​നാ സേ​ർ​ന്ത കൂ​ട്ടം. വി​ഘ്നേ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ 12നു ​പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തും. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ കോ​ളി​വു​ഡി​ലെ സം​സാ​ര​വി​ഷ​യം.

സൂ​ര്യ​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​ണെ​ന്ന് കീ​ർ​ത്തി സു​രേ​ഷ് പ​റ​ഞ്ഞു. സൂ​ര്യ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ത​ന്ന വി​ഘ്നേ​ഷ് ശി​വ​നും കീ​ർ​ത്തി ന​ന്ദി പ​റ​ഞ്ഞു. സം​സാ​ര​ത്തി​ലു​ട​നീ​ളം വി​ഘ്നേ​ഷി​നെ ബ്ര​ദ​ർ എ​ന്ന് വി​ളി​ച്ചാ​ണ് കീ​ർ​ത്തി സം​സാ​രി​ച്ച​ത്.

കീ​ർ​ത്തി​യു​ടെ ബ്ര​ദ​ർ വി​ളി​കേ​ട്ട് വി​ഘ്നേ​ഷ് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ കീ​ർ​ത്തി​യെ സി​സ്റ്റ​റു​മാ​ക്കി. പ​ത്തു ത​വ​ണ​യോ​ളം കീ​ർ​ത്തി ത​ന്നെ ബ്ര​ദ​ർ എ​ന്ന് വി​ളി​ച്ചു. കീ​ർ​ത്തി സു​രേ​ഷ് സി​സ്റ്റ​റേ ന​ന്ദി എ​ന്നാ​ണ് വി​ഘ്നേ​ഷ് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്. ഇ​രു​വ​രു​ടെ​യും ര​സ​ക​ര​മാ​യ ബ്ര​ദ​റും സി​സ്റ്റ​ർ വി​ളി​യും സ​ദ​സി​നെ ചി​രി​പ്പി​ച്ചു. സം​വി​ധാ​യ​ക​ൻ വി​ഷ്നേ​ഷും ന​ടി ന​യ​ൻ​താ​ര​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ ശ​ക്ത​മാ​ണ്. കീ​ർ​ത്തി​ക്ക് വി​ഘ്നേ​ഷ് സ​ഹോ​ദ​ര​നാ​ണെ​ങ്കി​ൽ ന​യ​ൻ​താ​ര ഭാ​വി നാ​ത്തൂ​ന​ല്ലേ എ​ന്നാ​ണി​പ്പോ​ൾ പ​പ്പ​രാ​സി​ക​ൾ അ​ട​ക്കം പ​റ​യു​ന്ന​ത്.

Related posts