ആ പ്രണയം പതിനെട്ടാം വയസില്‍, പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം ഉപേക്ഷിച്ചു; നടി നിത്യ മേനോന്‍ തുറന്നു പറയുന്നു

നിത്യ മേനോന്റെ പ്രണയവും വിരഹവും പലകുറി മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. പ്രണയിച്ചിരുന്നുവെന്ന് നടി പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെ ആ ബന്ധം തകര്‍ന്നുവെന്ന കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നില്ല. ഇപ്പോഴിതാ കാര്യങ്ങള്‍ തുറന്നുപറയുകയാണ് നിത്യ. നിത്യയുടെ വാക്കുകള്‍ ഇങ്ങനെ- 18ാം വയസില്‍ പ്രണയിച്ച ആള്‍ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ വിവാഹം കഴിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറഞ്ഞു.

എന്നെ ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താന്‍ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇത്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുണ്ട്. ഇത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ല.

ഞാന്‍ മറ്റു ഭാഷ സിനിമകളില്‍ അഭിനയിച്ചപ്പോള്‍ വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മറ്റൊരാളുടെ കുടുംബജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസം ഉണ്ടാക്കും. മെര്‍സലിലൂടെ ശക്തമായ തിരിച്ചുവരവു നടത്തിയ നിത്യയെ വീണ്ടും വെള്ളിത്തിരയില്‍ കാണാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നതായി പറയുമ്പോള്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. ഇപ്പോള്‍ തെലുങ്കില്‍ സജീവമാണ് നടി.

Related posts