കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ത​മ്മി​ല​ടി: കോ​ട്ട​യം ഡി​സി​സി യോ​ഗം മാ​റ്റി​വ​ച്ചു; പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ഡിസിസി

കോ​ട്ട​യം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ത്ഥി​യെ ചൊ​ല്ലി കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ കോ​ട്ട​യം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഇ​ന്നു ചേ​രാ​നി​രു​ന്ന യോ​ഗം മാ​റ്റി​വെ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​ണ് യോ​ഗം വി​ളി​ച്ചി​രു​ന്ന​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ ജോ​സ​ഫ്- മാ​ണി വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം മാ​റ്റി​വെ​ച്ച​തെ​ന്നാ​ണ് സൂ​ച​ന. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ത്ഥി നി​ര്‍​ണ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് യോ​ഗം മാ​റ്റി​വ​ച്ച​തെ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ഡി​സി​സി നി​ഷേ​ധി​ച്ചു. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യു​ഡി​എ​ഫ് യോ​ഗം വി​ളി​ക്കാ​നാ​ണ് യോ​ഗം മാ​റ്റി​യ​തെ​ന്നാ​ണ് ഡി​സി​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

Related posts