കൊച്ചി: ശ്വാനപരിശീലനം ശാസ്ത്രീയമായി പഠിക്കുന്നതിന് കേരള പോലീസ് അക്കാദമിയും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായി ആരംഭിക്കുന്ന പുതിയ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഡിസംബറില്‍ തുടക്കമാകും. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ കെനൈന്‍ ഹിസ്റ്ററി, ജനറല്‍ ഒബീഡിയന്‍സ് ആന്‍ഡ് ബിഹേവിയറല്‍ ട്രെയിനിംഗ്, ട്രേഡ് വര്‍ക്ക്, നായ്ക്കളുടെ സംരക്ഷണവും മരുന്നു നല്‍കലും, കെന്നല്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന ശ്വാന പരിശീലന കേന്ദ്രത്തിലേയും ഈ മേഖലയിലെ മറ്റ് വിദഗ്ദ്ധരുടേയും നേതൃത്വത്തില്‍ അക്കാദമി കേന്ദ്രീകരിച്ച് നടത്തുന്ന ഈ കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേരള പോലീസ് അക്കാദമിയും കാലിക്കറ്റ് സര്‍വ്വകലാശാലയും സംയുക്തമായി നല്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ദേശീയ തൊഴില്‍ വിദ്യാഭ്യാസ പരിശീലന കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്ന രീതിയിലാണ് കോഴ്സിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്.വിദേശ രാജ്യങ്ങളിലടക്കം മികച്ച ജോലി സാധ്യതയുള്ള കോഴ്സാണിത്. പത്താം ക്ലാസില്‍ 50 ശതമാനം മാര്‍ക്കു നേടി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 ആണ്.
കോഴ്സിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്, ഫോറന്‍സിക് സയന്‍സ് പഠന വകുപ്പ്, കേരള പോലീസ് അക്കാദമി എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും. വിശദവിവരങ്ങള്‍ https://ad mission.uoc.ac.in/admission?pages=PartTimeCoursse ഈ ലിങ്കില്‍ ലഭ്യമാണ്. ഫോണ്‍:98950 86515, 94979 01801, 95392 54721. ഇ- മെയില്‍ : [email protected]


 
  
 