കുറച്ച് കഞ്ഞി എടുക്കട്ടേ! ഒടിയനിലെ മഞ്ജു വാര്യരുടെ ഹിറ്റ് ഡയലോഗ് എടുത്ത് ട്രോളിനായി ഉപയോഗിച്ച് കേരള പോലീസും; ‘കഞ്ഞി’ ഡയലോഗിനൊപ്പം ഹിറ്റായി പോലീസിന്റെ തമാശയും

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങി മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയനില്‍ നിന്ന് ട്രോളന്മാര്‍ ഏറ്റെടുത്ത ഡയലോഗിനെ ട്രോളി കേരള പോലീസും. ഓണ്‍ലൈന്‍ ഇടപാടുകള്‍ ശ്രദ്ധയോടെ വേണമെന്ന പോസ്റ്റിന് താഴെ വന്ന കമന്റിനാണ് ഒടിയനിലെ ട്രോള്‍ ഡയലോഗ് കേരളാ പോലീസ് എടുത്തുപയോഗിച്ചത്.

കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ പണമിടപാടുകളെക്കുറിച്ചുള്ള പോലീസിന്റെ പോസ്റ്റ് എത്തിയത്. അതിന് രാം പ്രകാശ് എന്നയാളുടെ കമന്റ് ഇങ്ങനെ: ‘പണികിട്ടി സാറേ ഒടിയന്‍ ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയാണ്.’ ഉടന്‍ പോലീസിന്റെ വക ട്രോളെത്തി, കുറച്ച് കഞ്ഞി എടുക്കട്ടെ? എന്ന്.

കമന്റിന് മാത്രം 528 ലൈക്കാണ് ലഭിച്ചത്. ട്രോള്‍ ഗ്രൂപ്പുകളില്‍ ഒടിയനും ‘കഞ്ഞി’ ഡയലോഗും ഹിറ്റായി ഓടുമ്പോഴാണ് പോലീസിന്റെ വക തമാശ. ലാലേട്ടന്‍ ഫാന്‍സിന് ഇതത്ര പിടിച്ചിട്ടില്ലെങ്കിലും പോലീസുകാരല്ലേ പൊങ്കാലയിട്ടാല്‍ പിടിച്ച് അകത്തെങ്ങാനും ഇട്ടാലോ…

Related posts