ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തുടരും

കൊ​ച്ചി: വാ​ട​ക​വ​ര്‍​ധ​ന അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഉ​റ​ച്ചു​നി​ന്ന​തോ​ടെ ക​ലൂ​ര്‍ സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ട​ക​ത്ത​ര്‍​ക്ക​ത്തി​ല്‍ അ​യ​ഞ്ഞ് ജി​സി​ഡി​എ. ഇ​തോ​ടെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു താ​ത്കാ​ലി​ക വി​രാ​മ​മാ​യി. ഓ​രോ മ​ത്സ​ര​ത്തി​നും മൂ​ന്നു ല​ക്ഷം രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്ന ധാ​ര​ണ​യി​ലാ​ണു പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​ന്ന​ത്. ഇ​ത് ബ്ലാ​സ്റ്റേ​ഴ്‌​സും അം​ഗീ​ക​രി​ച്ചു.

ബ്ലാ​സ്റ്റേ​ഴ്‌​സ് കെ​ട്ടി​വ​യ്‌​ക്കേ​ണ്ട ഡെ​പ്പോ​സി​റ്റാ​യ ഒ​രു കോ​ടി രൂ​പ​യി​ല്‍ ന​ഷ്‌​ടം ക​ണ​ക്കാ​ക്കി കു​റ​ച്ച 28 ല​ക്ഷം ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ടു​ത്ത​ദി​വ​സം കെ​ട്ടി​വ​യ്ക്കാ​നും ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍​പി​ള്ള​യും ബ്ലാ​സ്റ്റേ​ഴ്‌​സ് സി​ഒ​ഒ തു​ഷ​ന്‍ വ​സി​ഷ്ടും ത​മ്മി​ലു​ള്ള ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യി. ഇ​തോ​ടെ കൊ​ച്ചി​യി​ലെ ഇ​നി​യു​ള്ള ഐ​എ​സ്എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സു​ഗ​മ​മാ​യി ന​ട​ക്കും.

നേ​ര​ത്തേ പ്ര​തി​ദി​ന വാ​ട​ക 8.4 ല​ക്ഷം രൂ​പ​യി​ല്‍​നി​ന്ന് ര​ണ്ടു ല​ക്ഷ​മാ​ക്കി കു​റ​യ്ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് ഹോം ​ഗ്രൗ​ണ്ട് മാ​റ്റം ആ​ലോ​ചി​ച്ച ബ്ലാ​സ്റ്റേ​ഴ്‌​സി​നെ കൊ​ച്ചി​യി​ല്‍​ത്ത​ന്നെ തു​ട​രാ​ന്‍ ജി​സി​ഡി​എ പ്രേ​രി​പ്പി​ച്ച​ത്.

എ​ന്നാ​ല്‍, ചെ​യ​ര്‍​മാ​ന്‍റെ തീ​രു​മാ​നം ജി​സി​ഡി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ ഐ​എ​സ്എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി. ഓ​രോ മ​ത്സ​ര​ത്തി​നും 4.25 ല​ക്ഷം രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ന്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് ആ​ദ്യ​മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ ക്ല​ബ് ഉ​ട​മ​യെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കെ​യും ഉ​ള്‍​പ്പെ​ടെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍ പു​റ​ത്താ​ക്കി​യി​രു​ന്നു.

Related posts

Leave a Comment