മാ​​യ​​ങ്കി​​നു സെ​​ഞ്ചു​​റി

ഹൂ​ബ്ലി: ജ​മ്മു-​കാ​ഷ്മീ​രി​ന് എ​തി​രാ​യ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ഫൈ​ന​ലി​ല്‍ ക​ര്‍​ണാ​ട​ക​യു​ടെ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​ന് സെ​ഞ്ചു​റി. 207 പ​ന്തി​ല്‍ 130 റ​ണ്‍​സു​മാ​യി ക്രീ​സി​ല്‍ തു​ട​രു​ന്ന മാ​യ​ങ്കി​ന്‍റെ ബ​ല​ത്തി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 220 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ ക​ര്‍​ണാ​ട​ക മൂ​ന്നാം​ദി​നം ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് അ​വ​സാ​നി​പ്പി​ച്ചു. അ​ഞ്ച് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 364 റ​ണ്‍​സ് പി​ന്നി​ലാ​ണ് ക​ര്‍​ണാ​ട​ക.

ജ​മ്മു-​കാ​ഷ്മീ​ര്‍ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 584 റ​ണ്‍​സ് എ​ടു​ത്ത​ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് നേ​ടി​യാ​ല്‍ ജ​മ്മു-​കാ​ഷ്മീ​രി​ന് ക​ന്നി ര​ഞ്ജി ട്രോ​ഫി കി​രീ​ടം എ​ന്ന ച​രി​ത്ര​നി​മി​ഷം സ്വ​ന്ത​മാ​ക്കാം. അ​തേ​സ​മ​യം, ലീ​ഡ് വ​ഴ​ങ്ങാ​തി​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ക​ര്‍​ണാ​ട​ക.

ക്രു​തി​ക് കൃ​ഷ്ണ​യാ​ണ് (27 നോ​ട്ടൗ​ട്ട്) മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​നൊ​പ്പം ക്രീ​സി​ല്‍. ജ​മ്മു-​കാ​ഷ്മീ​രി​ന്‍റെ അ​ഖ്വി​ബ് ന​ബി മൂ​ന്നു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 57 എ​ന്ന നി​ല​യി​ല്‍​നി​ന്നാ​ണ് ക​ര്‍​ണാ​ട​ക ക​ര​ക​യ​റി​യ​ത്. ക​ര്‍​ണാ​ട​ക​യു​ടെ കെ.​എ​ല്‍. രാ​ഹു​ല്‍ (13), ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ (11), ക​രു​ണ്‍ നാ​യ​ര്‍ (0) എ​ന്നീ പ്ര​മു​ഖ​ര്‍​ക്ക് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല.

Related posts

Leave a Comment