കീറ്റോഡയറ്റ്
ശരീരഭാരം കുറയ്ക്കാന്‍ ലോകത്ത് ഏറ്റവും ജനപ്രിയമായ ഒരു ഡയറ്റാണ് കീറ്റോഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ (അന്നജം) അളവ് ഗണ്യമായി കുറച്ച് ഉയര്‍ന്ന അളവില്‍ കൊഴുപ്പും പ്രോട്ടീനും ഉള്‍പ്പെടുത്തിയ ഡയറ്റാണിത്. ഏകദേശം 75% വരെ കൊഴുപ്പ്, 20% പ്രോട്ടീന്‍, 10% കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നു.
കീറ്റോഡയറ്റ് വകഭേദങ്ങള്‍
1. സ്റ്റാന്‍ഡേര്‍ഡ് കീറ്റോഡയറ്റ്: അന്നജം 10%, പ്രോട്ടീന്‍ 20%, ഉയര്‍ന്ന കൊഴുപ്പ് 70% ഉള്ള ഭക്ഷണക്രമം.
2. സൈക്ലിക്കല്‍ കീറ്റോഡയറ്റ്: ആഴ്ചയില്‍ 5 ദിവസം കീറ്റോജെനിക്ക് ആഹാരവും രണ്ടുദിവസം അന്നജം സാധാരണ രീതിയില്‍ അടങ്ങിയ ഭക്ഷണക്രമീകരണവും.
3. ടാര്‍ഗെറ്റഡ് കീറ്റോജെനിക് ഡയറ്റ്: കീറ്റോഡയറ്റിനൊപ്പം വ്യായാമവും അന്നജവും ഉള്‍പ്പെടുത്തുന്ന ഡയറ്റ് പ്ലാന്‍.
4. ഉയര്‍ന്ന പ്രോട്ടീന്‍ കീറ്റോജെനിക് ഡയറ്റ്: ഇതില്‍ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നു.
ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
മത്സ്യം, മുട്ട, ബീഫ്, മട്ടണ്‍, പോര്‍ക്ക്, കോഴിയിറച്ചി, ചീസ്, വെണ്ണ, നെയ്യ്, പനീര്‍, പാല്, പാലുല്‍പ്പന്നങ്ങള്‍, മധുരമില്ലാത്ത ബദാം മില്‍ക്ക്, ടോഫു, അണ്ടിപ്പരിപ്പുകള്‍, ചിയാസീഡ്, എണ്ണക്കുരുക്കള്‍, ഫ്ലാക്സീഡ്, ഒലിവ് ഓയില്‍, എണ്ണകള്‍, മധുരമില്ലാത്ത കാപ്പി, ചായ, പഴങ്ങള്‍ – ബെറീസ്, അവക്കാഡോ, തക്കാളി, പച്ചക്കറി – ഉള്ളി, കാപ്സിക്കം, ബ്രോക്കോളി, കോളിഫ്ളവര്‍, സ്പിനാച്ച്.
ഡയറ്റീഷന്റെ നിയന്ത്രണത്തിൽ മാത്രം
*കീറ്റോഡയറ്റ് എല്ലാവര്ക്കും ചേര്‍ന്ന ഭക്ഷണരീതിയല്ല. ഒരു പോഷകാഹാര വിദഗ്ധന്റെയോ ഡയറ്റീഷന്റെയോ കര്‍ശന നിയന്ത്രണത്തില്‍ മാത്രമേ ഈ ഡയറ്റ് നോക്കാവൂ.
(തുടരും)