ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിന്റെ പ്രതികാരം ! പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ യുവതി മാരകമായി പൊള്ളലേല്‍പ്പിച്ചു; യുവതി ഒളിവില്‍…

നോയിഡ: ശാരീരികബന്ധത്തിനു വഴങ്ങാതിരുന്ന പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ ചൂടാക്കിയ കൊടില്‍ ഉപയോഗിച്ച് യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി.അയല്‍വാസിയും വിവാഹിതയുമായ യുവതി പതിമൂന്നുകാരനായ മകനുമായി മുന്‍പും പലതവണ ശാരീരിക ബന്ധത്തിനു ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു. ഡല്‍ഹിക്കു സമീപം ഗ്രേറ്റര്‍ നോയിഡയിലെ ചപ്രൗള എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണു സംഭവം. യുവതി ഒളിവിലാണ്.

മുപ്പതു വയസിനോടടുത്തു പ്രായമുള്ള യുവതി, ഉച്ചതിരിഞ്ഞു തന്റെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തു കൗമാരക്കാരനെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നു ശാരീരിക ബന്ധത്തിനു പ്രേരിപ്പിച്ചെങ്കിലും വഴങ്ങാത്തതിനെ തുടര്‍ന്നു ചൂടാക്കിയ കൊടില്‍ ഉപയോഗിച്ചു കൗമാരക്കാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു.ഇന്നലെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരവും ഒപ്പം ആയുധം ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരേ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരാതി നല്‍കാന്‍ വൈകിയതെന്ത് എന്നതു സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.

Related posts