കെവിൻ വധക്കേസ് ! വിസ്താരത്തിനിടെ പ്രതികള്‍ക്കനുകൂലമായി മൊഴി മാറ്റിയത് ഏഴ് സാക്ഷികള്‍; കൂറുമാറിയവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെടും

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ കൂ​റു​മാ​റി​യ സാ​ക്ഷി​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടും. വി​സ്താ​ര​ത്തി​നി​ടെ കേ​സി​ലെ ഏ​ഴ് സാ​ക്ഷി​ക​ൾ പ്ര​തി​ക​ൾ​ക്ക​നു​കൂ​ല​മാ​യി മൊ​ഴി മാ​റ്റി​യി​രു​ന്നു.

അതേസമയം കെ​വി​ൻ വ​ധ​ക്കേ​സി​ലെ സാ​ക്ഷി​യെ മ​ർ​ദ്ദി​ച്ച പ്ര​തി​ക​ളു​ടെ ജാ​മ്യം കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി റ​ദ്ദാ​ക്കി. കോ​ട​തി​യി​ൽ സാ​ക്ഷി പ​റ​യ​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 37-ാം സാ​ക്ഷി രാ​ജേ​ഷി​നെ​യാ​ണ് ആ​റാം പ്ര​തി​യാ​യ മ​നു, 13-ാം പ്ര​തി​യാ​യ ഷി​നു എ​ന്നി​വ​ർ ചേ​ർ​ന്നു മ​ർ​ദി​ച്ച​ത്. കെ​വി​നെ​യും അ​നീ​ഷി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​ര്യം 11-ാം പ്ര​തി ത​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും രാ​ജേ​ഷ് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. രാ​ജേ​ഷ് ഉ​ൾ​പ്പ​ടെ ആ​റ് സാ​ക്ഷി​ക​ളെ​യാ​ണു ഇ​ന്ന​ലെ കോ​ട​തി വി​സ്ത​രി​ച്ച​ത്.

കെ​വി​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ ഫ​സ​ൽ, ഷി​നു, ഷെ​ഫി​ൻ എ​ന്നി​വ​രു​ടെ സു​ഹൃ​ത്താ​ണു കേ​സി​ലെ 37-ാം സാ​ക്ഷി​യാ​യ രാ​ജേ​ഷ്. കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ 11-ാം പ്ര​തി​യാ​യ ഫ​സി​ൽ രാ​ജേ​ഷി​നെ കാ​ണാ​നെ​ത്തി. വീ​ടാ​ക്ര​മി​ച്ചു കെ​വി​നെ​യും അ​നീ​ഷി​നെ​യും ത​ട്ടി​കൊ​ണ്ടു പോ​യ കാ​ര്യം പ​റ​ഞ്ഞി​രു​ന്നു.

പോ​ലീ​സി​ന് രാ​ജേ​ഷ് ന​ൽ​കി​യ സാ​ക്ഷി മൊ​ഴി പ്ര​തി​ക​ൾ​ക്ക​നു​കൂ​ല​മാ​യി മാ​റ്റി പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ്ദ​നം. ജാ​മ്യ​ത്തി​ലു​ള്ള ആ​റാം പ്ര​തി മ​നു മു​ര​ളീ​ധ​ര​ൻ, 13-ാം പ്ര​തി ഷി​നു നാ​സ​ർ എ​ന്നി​വ​ർ പു​ന​ലൂ​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തു വ​ച്ചാ​ണു മ​ർ​ദ്ദി​ച്ച​തെ​ന്ന് രാ​ജേ​ഷ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു. രാ​ജേ​ഷി​നെ മ​ർ​ദ്ദി​ച്ച പ്ര​തി​ക​ളു​ടെ ജാ​മ്യം കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി റ​ദ്ദാ​ക്കി.

പ്ര​തി​ക​ളാ​യ വി​ഷ്ണു, ഷാ​നു, നി​ഷാ​ദ്, ടി​റ്റു, റെ​മീ​സ്, ഷി​നു, ഷെ​ഫി​ൻ, ഫ​സി​ൽ എ​ന്നി​വ​രെ രാ​ജേ​ഷ് തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. രാ​ജേ​ഷ് ഉ​ൾ​പ്പ​ടെ ആ​റു സാ​ക്ഷി​ക​ളെ​യാ​ണു കോ​ട​തി വി​സ്ത​രി​ച്ച​ത്. കെ​വി​ന് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ത​ഹ​സി​ൽ​ദാ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി. കെ​വി​ന്‍റെ​തു ദു​ര​ഭി​മാ​ന​ക്കൊ​ല​യെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​ത്തി​ന് ബ​ലം ന​ൽ​കു​ന്ന രേ​ഖ​യു​ടെ ആ​ധി​കാ​രി​ക​ത​യി​ലാ​ണ് ത​ഹ​സി​ൽ​ദാ​ർ വ്യ​ക്ത​ത​ന​ൽ​കി​യ​ത്.

Related posts