ഹോ​ട്ട​ൽ ഉ​ട​മ​യെ ലിഫ്റ്റിൽ കയറ്റിയ ഇന്നസെന്‍റ്


ഒ​രു പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഹോ​ളി​ഡേ എ​ന്ന ഹോ​ട്ട​ലി​ൽ താ​ൻ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഞാ​നും ഭാ​ര്യ​യും മു​റി​യി​ലേ​ക്ക് പോ​ക​ൻ ലി​ഫ്റ്റി​ന്‍റെ അ​ടു​ത്ത് വ​ന്ന​പ്പോ​ൾ അ​ധി​കം പൊ​ക്ക​മി​ല്ലാ​ത്ത ഒ​രാ​ളും അ​യാ​ളു​ടെ ഭാ​ര്യ​യും അ​വി​ടെ നി​ൽ​ക്കു​ന്നു​ണ്ട്.

ലി​ഫ്റ്റ് വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം ക​യ​റു​ന്നി​ല്ല. ഞ​ങ്ങ​ൾ ര​ണ്ടും പോ​ക​ട്ടെ എ​ന്ന് വി​ചാ​രി​ച്ചി​ട്ടാ​യി​രി​ക്കാം. ലി​ഫ്റ്റി​ൽ ക​യ​റി​ട്ട് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ഇ​തി​ൽ ക​യ​റാ​ൻ വേ​ണ്ടി വി​ളി​ച്ചു.

തു​ട​ർ​ന്ന് ര​ണ്ടുപേ​രും അ​തി​ൽ ക​യ​റി. ലി​ഫ്റ്റി​ൽ വെ​ച്ച് ഞാ​ൻ അ​യാ​ളോ​ട് ചോ​ദി​ച്ചു ഇ​വി​ടെ എ​ന്ത് ചെ​യ്യു​ക​യാ​ണ് എ​ന്ന്. അ​പ്പോ​ൾ അ​യാ​ൾ പ​റ​യു​ക​യാ​ണ് ഇ​ത് ത​ന്‍റെ ഹോ​ട്ട​ൽ ആ​ണെ​ന്ന്.

ഹോ​ളി​ഡേ ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​സ്ഥ​ൻ സു​ഗ​ന്ധ​ൻ എ​ന്ന് പ​റ​യു​ന്ന ആ​ളാ​യി​രു​ന്നു അ​ത്. -ഇ​ന്ന​സെ​ന്‍റ്

Related posts

Leave a Comment