പ്രതികൾക്കെല്ലാം കിട്ടിയത് അർഹമായ ശിക്ഷാ; നീനുവിന്‍റെ അച്ഛൻ ചാക്കോയ്ക്കെതിരേ കേസ് തുടരും; കെവിന്‍റെ അച്ഛൻ ജോസഫിന്‍റെ പ്രതികരണം ഇങ്ങനെ…


കോട്ടയം:  പ്രതികൾക്ക് ലഭിച്ച ഇരട്ട ജീവപര്യന്തം അർഹമായ ശിക്ഷാ തന്നെ. കെവിൻ കൊലക്കേസിൽ വിധി കേട്ട ശേഷം കെവിന്‍റെ പിതാവിന്‍റെ പ്രതികരണം ഇങ്ങനെ. മൂന്ന് പേർക്കെങ്കിലും വധശിക്ഷ വേണ്ടതായിരുന്നുവെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.  ഇതിന് പിന്നിലെല്ലാം നീനുവിന്‍റെ അച്ഛൻ ചാക്കോയാണ്. അയാൾക്കെതിരേ കേസ് തുടരുമെന്നും ജോസഫ് പറഞ്ഞു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ സ​ഹാ​യി​ച്ചു​വെ​ന്നും എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​യ കെ​വി​ന്‍ വ​ധ​ക്കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ൾ​ക്കും കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു. പ്ര​തി​ക​ൾ​ക്കെ​ല്ലാം 40,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാ​നു ചാ​ക്കോ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

Related posts