കെവിന്‍റെ വീട്ടിലെത്തി ബഹളംവച്ച രണ്ടുപേർ പിടിയിൽ;  ചോദ്യം ചെയ്യലിൽ തങ്ങൾ വീ​ട്ടു​കാ​രെ സാ​മ്പത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ൻ എ​ത്തി​യതെന്ന് യുവാക്കൾ;  മദ്യപിച്ചെത്തിയ ഇവരെ പിന്നിട്  ജാമ്യത്തിൽ വിട്ടയച്ചു

കോ​ട്ട​യം: കൊ​ല്ല​പ്പെ​ട്ട കെ​വി​ന്‍റെ വീ​ട്ടു​കാ​രെ സ​ഹാ​യി​ക്കാ​ൻ രാ​ത്രി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ​വ​ർ കേ​സി​ൽ​പ്പെ​ട്ടു. മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നു​മാ​ണ് കേ​സ്. റാ​ന്നി സ്വ​ദേ​ശി​ക​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ പി​ടി​യി​ലാ​യ​ത്. റാ​ന്നി​യി​ൽ ടി​പ്പ​ർ ലോ​റി സ​ർ​വീ​സു​ള്ള യു​വാ​വും സു​ഹൃ​ത്തു​മാ​ണ് ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​ക​ഴി​ഞ്ഞ​പ്പോ​ൾ കെ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

ഈ​രാ​റ്റു​പേ​ട്ട​യി​ൽ പോ​യി തി​രി​കെ റാ​ന്നി​യി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​ണ് ഇ​വ​ർ കെ​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​ത്. രാ​ത്രി​യി​ൽ വീ​ട്ടു​കാ​രെ ഉ​ണ​ർ​ത്തി ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച​തോ​ടെ​യാ​ണ് കെ​വി​ന്‍റെ പി​താ​വ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി ര​ണ്ടു പേ​രെ​യും ക​സ​റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ​ർ കെ​വി​ന്‍റെ വീ​ട്ടു​കാ​രെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ​താ​ണെ​ന്നു പ​റ​ഞ്ഞ​ത്. വീ​ട്ടു​കാ​ർ​ക്ക് ന​ല്കാ​നാ​യി 5000 രൂ​പ​യും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഇ​രു​വ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. മ​ദ്യ​ല​ഹ​രി​യി​ൽ കാ​ർ ഓ​ടി​ച്ച​തി​നും മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നു​മാ​ണ് കേ​സ്.

Related posts