കെ​വി​ന്‍ കൊ​ല​ക്കേ​സ്: പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​രപ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി; കേസിൽ പോ​ലീ​സി​ന്‍റേ​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് തിരുവഞ്ചൂർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ച്ച ആ​ദ്യ ദി​നം ത​ന്നെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ​രാ​ജ​യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം രം​ഗ​ത്ത്. കെ​വി​ന്‍ കൊലക്കേസിൽ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി.

മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കെവിൻ കേസിൽ പോ​ലീ​സി​ന്‍റേ​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ പെ​ണ്‍​കു​ട്ടി​യെ മ​ർ​ദ്ദി​ച്ചി​ട്ടും ന​ട​പ​ടി​ സ്വീകരിച്ചില്ല. കൊ​ല​യാ​ളി സം​ഘ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ​ക്കാ​രു​ണ്ടെ​ന്നും കെ​വി​ന്‍റെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നോ​ട്ടീ​സ് ന​ൽ​കി​ക്കൊ​ണ്ട് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

പോ​ലീ​സ് പി​ന്തു​ണ​യോ​ടു കൂ​ടി​യു​ള്ള കൊ​ല​പാ​ത​ക​മാ​ണ് കെ​വി​ന്‍റേ​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കി. കെ​വിന്‍റെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

Related posts