പാ​ല​ക്കാ​ട് കോ​ഴി​ഫാ​മി​ൽ വ​ൻ തീ​പി​ടി​ത്തം; 300 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കോ​ഴി​ഫാ​മി​ൽ വ​ൻ അ​ഗ്നി​ബാ​ധ. 3000 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ തീ​യി​ൽ വെ​ന്തു​ ച​ത്തു. അ​രി​യൂ​ർ ഫൈ​സ​ൽ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ഴി​ഫാ​മി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി 10.30 ന് ​അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​ത്.

കോ​ഴി​ഫാ​മി​ൽ ത​ക​ര ഷീ​റ്റി​ന് താ​ഴെ​യാ​യി തെ​ങ്ങി​ൻ പ​ട്ട​യും ക​വു​ങ്ങി​ൻ പ​ട്ട​യും സീ​ലിം​ഗ് അ​ട​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ​യ​റിം​ഗ് ക​ത്തി​യ​തി​നെ തു​ട​ർ​ന്ന് സീ​ലിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ങ്ങി​ൻ പ​ട്ട​യും ക​വു​ങ്ങി​ൻ പ​ട്ട​യും ക​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി ആ​യ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ ആ​രും ഫാ​മി​ൽ ഇ​ല്ലാ​യി​രു​ന്നു. ഒ​ന്ന​ര​മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

Related posts

Leave a Comment