തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കയറിപ്പിടിച്ചു! തിരിഞ്ഞു നിന്ന് യുവാവിന്റെ കരണത്ത് ആഞ്ഞടിച്ച് ഖുശ്ബു; വീഡിയോ വൈറല്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ യുവാവിന്റെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ബംഗളൂരു സെന്‍ട്രലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ്വാന്‍ അര്‍ഷാദിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്.

ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ കടന്നുപോകുമ്പോഴാണ് ഖുശ്ബുവിനു നേരെ മോശം പെരുമാറ്റം ഉണ്ടായത്. തിരക്കിനിടയില്‍നിന്ന് യുവാവ് ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ഇതോടെ ഖുശ്ബു തിരിഞ്ഞുവന്ന് ഇയാളുടെ മുഖത്ത് അടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഭവം ദൗര്‍ഭാഗ്യകരമെന്നായിരുന്നു സ്ഥാനാര്‍ഥി റിസ്വാന്‍ അര്‍ഷാദിന്റെ പ്രതികരണം. അക്രമി ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts