ടെഹ്റാന്: ഇറാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാര് എത്രയും വേഗം രാജ്യം വിടണമെന്ന മുന്നറി
യിപ്പുമായി യുഎസ്. ഇറാനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്.
പ്രതിഷേധങ്ങൾ അടിച്ചമര്‍ത്താന്‍ റോഡുകള്‍ അടച്ചിടൽ, പൊതുഗതാഗത തടസം, മൊബൈൽ, ഇന്റര്‍നെറ്റ് റദ്ദാക്കൽ തുടങ്ങിയ നടപടികളാണ് ഇറാന് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്മാര് യുഎസ് സര്‍ക്കാരിന്റെ സഹായത്തിന് കാത്തുനില്‍ക്കാതെ ഇറാനു പുറത്തുകടക്കാനാണ് യുഎസ് എംബസി ആവശ്യപ്പെട്ടിട്ടുള്ളത്.
സുരക്ഷിതമെങ്കില്‍ കരമാര്‍ഗം അര്‍മേനിയ അല്ലെങ്കില്‍ തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമിക്കുകയെന്നാണ് എംബസിയുടെ നിര്‍ദേശം.
