അ​മ്മ വിടവാങ്ങിയിട്ട് ആ​റ് വ​ർ​ഷം; ശ്രീ​ദേ​വി​ക്കും ജാ​ൻ​വി​ക്കും ഒ​പ്പ​മു​ള്ള ബാ​ല്യ​കാ​ല ചി​ത്രം പ​ങ്കു​വ​ച്ച് ഖു​ഷി

ന​ടി ശ്രീ​ദേ​വി​യു​ടെ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു പ​ഴ​യ ചി​ത്രം പ​ങ്കി​ട്ട് മ​ക​ൾ ഖു​ഷി ക​പൂ​ർ. ചി​ത്ര​ത്തി​ൽ ഖു​ഷി ശ്രീ​ദേ​വി​യ്ക്കും സ​ഹോ​ദ​രി ജാ​ൻ​വി​ക്കു​മൊ​പ്പം പോ​സ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ചിത്രത്തിൽ നീ​ല സാ​രി​യി​ൽ ശ്രീ​ദേ​വി അ​തീ​വ സു​ന്ദ​രി​യാ​യി കാ​ണ​പ്പെ​ടു​ന്നു. മ​റു​വ​ശ​ത്ത്, ജാ​ൻ​വി ക​പൂ​റും ഖു​ഷി ക​പൂ​റും അ​വ​രു​ടെ പി​ങ്ക് നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് മ​നോ​ഹ​ര​മാ​യി പോസ് ചെയ്തി​രി​ക്കു​ക​യാ​ണ്.

ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, മ​ല​യാ​ളം, ക​ന്ന​ഡ സി​നി​മ​ക​ളി​ലെ അ​സാ​ധാ​ര​ണ​മാ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ ശ്രീ​ദേ​വി ത​ന്‍റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. മ​ര​ണാ​ന​ന്ത​രം മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡും ല​ഭി​ച്ച ‘മോം’ ​ആ​യി​രു​ന്നു അ​വ​രു​ടെ അ​വ​സാ​ന ചി​ത്രം.

സോ​യ അ​ക്ത​റി​ൻ്റെ ‘ദി ​ആ​ർ​ച്ചീ​സ്’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഖു​ഷി അ​ഭി​ന​യി​ച്ച​ത്. ആ​ർ​ച്ചി, ബെ​റ്റി, വെ​റോ​ണി​ക്ക, ജു​ഗ്ഹെ​ഡ്, റെ​ജി, എ​ഥ​ൽ, ഡി​ൽ​ട്ട​ൺ എ​ന്നി​വ​രു​ടെ ജീ​വി​ത​ത്തെ പി​ന്തു​ട​രു​ക​യും പ്രേ​ക്ഷ​ക​രെ സാ​ങ്ക​ൽ​പ്പി​ക മ​ല​യോ​ര പ​ട്ട​ണ​മാ​യ റി​വ​ർ​ഡെ​യ്‌​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്ന ഒ​രു മി​ക​ച്ച സം​ഗീ​ത സി​നി​മ​യാ​ണി​ത്.

 

Related posts

Leave a Comment