എ​ന്‍റെ പെ​ൻ​സി​ൽ മോ​ഷ്‌​ടി​ച്ചു, ചിലപ്പോഴൊക്കെ അവന്‍ പണവും മോഷ്ടിക്കാറുണ്ട്…! ..! പ​രാ​തി​യു​മാ​യി മൂ​ന്നാം ക്ലാ​സു​കാ​ര​ൻ പോലീസ് സ്‌റ്റേഷനില്‍

പെ​ൻ​സി​ൽ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു.

ഹ​ന്‍​മ​ന്തു എ​ന്ന് പേ​രു​ള്ള ബാ​ല​ന്‍ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. കു​ര്‍​ണൂ​ല്‍ ജി​ല്ല​യി​ലെ പെ​ദ്ദ​ക​ട​ബു​ര്‍ സ്വ​ദേ​ശി​യാ​യ ഹ​ന്‍​മ​ന്തു ഒ​രു സ്വ​കാ​ര്യ സ്‌​കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്.

ത​ന്‍റെ വീ​ടി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ഹ​ന്‍​മ​ന്തു എ​ന്ന് ത​ന്നെ പേ​രു​ള്ള മ​റ്റൊ​രു കു​ട്ടി ദി​വ​സ​വും ത​ന്‍റെ പെ​ന്‍​സി​ല്‍ മോ​ഷ്ടി​ക്കു​മെ​ന്നും ചി​ല​പ്പോ​ഴൊ​ക്കെ പ​ണ​വും മോ​ഷ്ടി​ക്കാ​റു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഹ​ന്‍​മ​ന്തു​വി​ന്‍റെ പ​രാ​തി.

കൂ​ട്ടു​കാ​രും ഒ​പ്പം ഹ​ൻ​മ​ന്തു​വു​മാ​യാ​ണ് മൂ​ന്നാം ക്ലാ​സു​കാ​ര​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി പ​റ​ഞ്ഞ​ത്. ത​നി​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​വ​ന്‍ പോ​ലീ​സു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ടു​വി​ല്‍ രം​ഗം ശാ​ന്ത​മാ​ക്കി​യ പോ​ലീ​സു​കാ​ര്‍ ര​ണ്ട് കു​ട്ടി​ക​ളോ​ടും ന​ന്നാ​യി പ​ഠി​ക്കാ​ന്‍ ഉ​പ​ദേ​ശി​ക്കു​ക​യും ഇ​രു​വ​രും ത​മ്മി​ല്‍ ഒ​ത്തു​തീ​ര്‍​പ്പ് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. . ഈ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ വെ​ള്ളം കു​ടി​ക്കാ​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​കാ​റു​ണ്ട്. അ​തി​നാ​ല്‍ പോ​ലീ​സു​കാ​രും വി​ദ്യാ​ര്‍​ത്ഥി​ക​ളും ത​മ്മി​ല്‍ ന​ല്ല ബ​ന്ധ​മാ​ണ്.

‘സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​മാ​യും സൗ​ഹാ​ര്‍​ദ്ദ​പ​ര​മാ​യി ഇ​ട​പ​ഴ​കു​ക​യും സേ​വി​ക്കു​ക​യും ചെ​യ്യു​ന്ന പോ​ലീ​സി​ല്‍ അ​വ​ര്‍​ക്കു​ള്ള വി​ശ്വാ​സ​മാ​ണ് ഈ ​വീ​ഡി​യോ​യി​ല്‍ പ്ര​ക​ട​മാ​കു​ന്ന​ത്.

കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും സു​താ​ര്യ​ത​യോ​ടെ​യും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഇ​ത്ത​രം അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ള്‍ പോ​ലീ​സി​നെ പ്ര​ചോ​ദി​പ്പി​ക്കു​ന്നു’, ആ​ന്ധ്രാ​പ്ര​ദേ​ശ് പോ​ലീ​സ് ത​ങ്ങ​ളു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment