ഉച്ച​യ്ക്ക് വാ​ഹ​ന​വു​മാ​യെ​ത്തി പൈ​പ്പു​ക​ൾ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി; കി​ഫ്ബി​യു​ടെ പ​ണി​ക്കാ​രാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ക​രു​തി​യ​ത്; ചെ​ങ്ങ​ന്നൂ​രി​ലെ കു​ടി​വെ​ള്ള പൈ​പ്പ് മോ​ഷ്ടാക്കൾ‌ പോ​ലീ​സ് വ​ല​യി​ൽ

ചെങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ൽ കി​ഫ്ബി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി ഇ​റ​ക്കി​യ പൈ​പ്പു​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടുപോ​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം ചേ​രാ​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഷി​ജു (43), അ​ബ്ദു​ൾ ഷു​ക്കൂ​ർ (49), നൂ​റ​നാ​ട് ആ​ദി​നാ​ട് സ്വ​ദേ​ശി സാ​ലീം ( 36), കാ​യം​കു​ളം പെ​രി​ങ്ങാ​ല സ്വ​ദേ​ശി ഷൈ​ജു (41), കൃ​ഷ്ണ​പു​രം കു​റ്റി​ത്തെ​രു​വ് സ്വ​ദേ​ശി സി​യാ​ദ് (41) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന പൈ​പ്പു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. അ​റു​പ​തോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പി​ടി​യി​ലാ​യ​വ​ർ കാ​യം​കു​ളം, നൂ​റ​നാ​ട് ഭാ​ഗ​ത്തു​ള്ള​വ​രാ​ണ്. മു​ള​ക്കു​ഴ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​യു​ടെ ര​ണ്ടു ല​ക്ഷം രൂ​പ വി​ല​മതി​ക്കു​ന്ന കേ​ബി​ൾ ന​ഷ്ടപ്പെ​ട്ട​തി​നു പി​ന്നി​ലും ഇ​തേ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കു​ടി​വെള്ള ​പ​ദ്ധ​തി​യു​ടെ പൈ​പ്പുക​ൾ പാ​ല​ക്കാ​ട്ടെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം.

സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​യു​ടെ കേബി​ൾ പി​ടി​യി​ലാ​യ ഒ​രാ​ളുടെ ​വീ​ട്ടി​ൽനി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​ ക​ഴി​ഞ്ഞ വ്യാഴാ​ഴ്ച​യാ​ണ് പൈ​പ്പു​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി ക​രാ​റു കാ​ര​ൻ പോ​ലീ​സി​ൽ പ​രാതി ​ന​ൽ​കി​യ​ത്.വ​ലി​യ ജി​ഐ പൈ​പ്പു​ക​ൾ ഉ​ൾപ്പെ​ടെ ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ ഒ​ന്നി​ലേ​റെ പേ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് പോലീ​സ് ഉ​റ​പ്പി​ച്ചി​രു​ന്നു. തു​ട​ർന്ന് ​ന​ട​ത്തി​യ അ​ന്വേ​ഷണ​ത്തി​ൽ ജം​ഗ്ഷ​നി​ലു​ള്ള​വ​രി​ൽനി​ന്ന് ക​ഴി​ഞ്ഞദി​വ​സം വ​ലി​യ ലോ​റി​യി​ൽ പൈ​പ്പു​ക​ൾ ക​യ​റ്റി​യ​താ​യി വി​വ​രം ല​ഭി​ച്ചു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

‌ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള സ​മ​യ​ത്താ​യി​രു​ന്നു പൈ​പ്പു​ക​ൾ ക​ട​ത്തി​യ​ത്. പൈ​പ്പു​ക​ൾ പ​ണി​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്നാ​ണ് ആ​ളു​ക​ൾ ധ​രി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​മാ​യി പൈ​പ്പു​ക​ൾ ഇ​വി​ടെ ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പൈ​പ്പി​ട​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​വി​ടെ നി​ന്നാ​ണ് പൈ​പ്പു​ക​ൾ പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പൈ​പ്പു​ക​ളു​ടെ എ​ണ്ണ​ത്തി ൽ ​കു​റ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​ർ​ക്കെ​തി​രേ സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തി​ന് കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും നി​ല​വി​ൽ കേ​സുണ്ട്. ഡി​വൈ​എസ്പി. ​കെ. ബി​നു കു​മാ​ർ, സി​ഐ എ.​സി. ബി​ബി​ൻ,എ​സ്ഐ​മാ​രാ​യ എ​സ്. പ്ര​ദീ​പ്, നി​തി​ൻ രാ​ജ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ഷെ​ഫീ​ക്ക്, അ​രു​ൺ ഭാ​സ്ക​ർ, സി​പി​ഒ ക​ണ്ണ​ൻ എ​ന്നി വരു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment