ദേ​ശീ​യ കി​ക്ക് ബോ​ക്സിം​ഗ് ; ഐ​റി​ൻ ട്രീ​സ ജോ​സ​ഫി​ന് മൂ​ന്നു മെ​ഡ​ലു​ക​ൾ


കു​മ​ളി: ദേ​ശീ​യ കി​ക്ക് ബോ​ക്സിംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നു മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി ഐ​റി​ൻ ട്രീ​സ ജോ​സ​ഫി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.

പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന ലൗ​ലി യൂ​ണി​വേ​ഴ്സി​റ്റി സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി 1200 കാ​യി​ക പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

ലൈ​റ്റ് കോ​ണ്‍​ടാ​ക്ട്, പോ​യി​ന്‍റ് ഫൈ​റ്റ് എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ വെ​ള്ളി​യും മ്യൂ​സി​ക്ക​ൽ ഫോം ​വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല​വും നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ചെ​ന്നൈ​യി​ൽ ന​ട​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ഇ​തേ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് ആ​യി​രു​ന്നു.

ഈ ​വ​ർ​ഷം ന​വം​ബ​ർ 17 മു​ത​ൽ 27 വ​രെ പോ​ർ​ച്ചു​ഗ​ലി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌ട്ര മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ കി​ക്ക് ബോ​ക്സി​ംഗ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ഗ​ർ​വാ​ൾ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​മാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന അ​മ​ച്വ​ർ കി​ക്ക് ബോ​ക്സി​ംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​തേ വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് സ്വ​ർ​ണ മെ​ഡ​ലു​ക​ൾ നേ​ടി​യാ​ണ് ഐ​റി​ൻ ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യ​ത്.

കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​സി​എ വി​ദ്യാ​ർ​ഥി​നി​യാ​ണ്. കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ നോ​ളി ജോ​സ​ഫി​ന്‍റെ​യും ഷാ​ജി ജ​യിം​സി​ന്‍റെ​യും മ​ക​ളാ​ണ്.

Related posts

Leave a Comment