ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്നു; ക​ഷ​ണ​ങ്ങ​ളാ​ക്കി ക​നാ​ലി​ല്‍ എ​റി​ഞ്ഞു: മകന്‍റെ പരാതിയിൽ അമ്മകുടുങ്ങി

ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യു​വ​തി ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ശ​രീ​രം അ​ഞ്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി ക​നാ​ലി​ല്‍ എ​റി​ഞ്ഞു. ഗ​ജ്റൗ​ള മേ​ഖ​ല​യി​ലെ ശി​വ​ന​ഗ​ര്‍ സ്വ​ദേ​ശി രാം ​പാ​ല്‍(55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഭാ​ര്യ ദു​ലാ​രോ ദേ​വി അ​റ​സ്റ്റി​ലാ​യി.

ഞാ​യ​റാ​ഴ്ച രാ​ത്രി പി​ലി​ഭി​ത്തി​ല്‍ ആ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഭ​ര്‍​ത്താ​വി​നെ ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ടശേ​ഷം മ​ഴു ഉ​പ​യോ​ഗി​ച്ച് അ​ഞ്ച് ക​ഷ​ണ​​ങ്ങ​ളാ​ക്കി വെ​ട്ടി നു​റു​ക്കി​ ക​നാ​ലി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു.

മ​ക​ന്‍ സ​ണ്‍ പാ​ലാ​ണ് പി​താ​വ് രാം​പാ​ലി​നെ കാ​ണാ​നി​ല്ലെ​ന്ന് ആ​ദ്യം അ​റി​യി​ച്ച​ത്.​ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പിന്നീട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ദു​ലാ​രോ ദേ​വി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നാ​ണെ​ന്ന് ഇവർ കു​റ്റ​സ​മ്മ​തം ന​ട​ത്തി. ശ​രീ​ര​ഭാ​ഗം സ​മീ​പ​ത്തെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​താ​യും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ദു​ലാ​രോ ദേ​വി കു​റ​ച്ചുനാളാ​യി രാം​പാ​ലി​ന്‍റെ സു​ഹൃ​ത്തി​നൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു, ഒ​രു മാ​സം മു​മ്പാണ് ഗ്രാ​മ​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്.

രാം​പാ​ലി​ന്‍റെ ര​ക്തംപു​ര​ണ്ട വ​സ്ത്ര​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. ക​നാ​ലി​ല്‍ നി​ന്നും ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ൽ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment