സോൾ: ഉത്തരകൊറിയയിൽ ആണവായുധങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി കിം ജോംഗ് ഉൻ പറഞ്ഞു.
ഉത്തരകൊറിയയുടെ സ്ഥാപക വാർഷികത്തിൽ സംസാരിക്കുകയായിരുന്നു കിം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആണവശേഷി വർധിപ്പിക്കണമെന്നും ഏതുസമയത്തും ശരിയായി ഉപയോഗിക്കാനുള്ള പാടവം നേടണമെന്നും കിം പറഞ്ഞു.
അമേരിക്കയും അനുയായികളും ഉയർത്തുന്ന ഭീഷണി നേരിടാൻ ശക്തമായ സൈനിക സാന്നിധ്യം ആവശ്യമാണെന്നും ഉത്തരകൊറിയൻ പരമാധികാരി കൂട്ടിച്ചേർത്തു.