ആ​റം​ഗ വേ​ട്ട​സം​ഘം പി​ടി​യിൽ! ഇവര്‍ വേട്ടയാടിയത് അപൂര്‍വ ഇനത്തില്‍പ്പെട്ട പറക്കും അണ്ണാനെ

താ​മ​ര​ശേ​രി: ആ​ന​ക്കാം​പൊ​യി​ല്‍ മു​ത്ത​പ്പ​ന്‍​പു​ഴ​യി​ല്‍ ആ​റം​ഗ വേ​ട്ട സം​ഘ​ത്തെ താ​മ​ര​ശേ​രി റേ​ഞ്ച് വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി.

മു​ത്ത​പ്പ​ന്‍​പു​ഴ മ​ഠ​ത്തി​ല്‍ ര​ജീ​ഷ്(54), തി​രു​വ​മ്പാ​ടി തേ​റു​പ​റ​മ്പ​ത്ത് സു​നി​ല്‍ (32), അ​രീ​ക്കോ​ട് ക​വ​നൂ​ര്‍ സ്വ​ദേ​ശി ക​ഴ​ക്കേ​ല്‍ ജു​നൈ​സ്(32), മു​ത്ത​പ്പ​ന്‍​പു​ഴ കൂ​ട്ടി​യാ​നി​ക്ക​ല്‍ ടോ​മി(46), അ​രീ​ക്കോ​ട് ക​വ​നൂ​ര്‍ സ്വ​ദേ​ശി സ​തീ​ഷ്(38), അ​രീ​ക്കോ​ട് ക​വ​നൂ​ര്‍ സ്വ​ദേ​ശി പ​ര​തേ​ല്‍ പ്ര​കാ​ശ​ന്‍ (48) എ​ന്നി​വരെയാണ് കെ​ടി​സി വ​ന​ത്തി​നു​ള്ളി​ല്‍നി​ന്ന് പിടികൂടിയത്.

ബു​ധ​നാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സ​ര്‍ സു​ധീ​ര്‍ നെ​രോ​ത്തും സം​ഘ​വും മു​ത്ത​പ്പ​ന്‍​പു​ഴ വ​ന​ഭാ​ഗ​ത്ത് വേ​ട്ട​യാ​ടു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വേ​ട്ട സം​ഘം പി​ടി​യി​ലാ​യ​ത്.

ഇ​വ​ര്‍ വേ​ട്ട​യാ​ടി​യ അ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പ്പെ​ട്ട പ​റ​ക്കും അ​ണ്ണാ​നെ​യും വേ​ട്ട​യ്ക്കു​പ​യോ​ഗി​ച്ച തോ​ക്കും ര​ണ്ട് തി​ര​ക​ളും ടോ​ര്‍​ച്ചു​ക​ളും ക​ത്തി​ക​ളും പി​ടി​ച്ചെ​ടു​ത്തു. വേ​ട്ട​ക്കെ​ത്തി​യ മാ​രു​തി ആ​ള്‍​ട്ടോ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment