ആ 47 ​ല​ക്ഷം  തി​രി​കെ കി​ട്ടു​മോ?  വിജിലൻസ് പിടിച്ചെടുത്ത മു​സ് ലിം ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജിയുടെ  പണത്തിന്‍റെ കാര്യത്തിൽ ഇന്ന് അന്തിമ വിധിയറിയാം


കോ​ഴി​ക്കോ​ട്: വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് മു​സ് ലിം ലീ​ഗ് നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ.​എം. ഷാ​ജി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ വി​ധി ഇ​ന്ന്. കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് ഇ​ന്ന് ഉ​ച്ച​യോ​ടെ വി​ധി പ​റ​യു​ക.

ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട്ടെ വീ​ട്ടി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ 47 ല​ക്ഷം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഷാ​ജി വി​ജി​ല​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​

ബൂ​ത്ത് ക​മ്മി​റ്റി​ക​ളി​ല്‍നി​ന്ന് ല​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത് എ​ന്നാ​ണ് ഷാ​ജി​യു​ടെ വാ​ദം. വി​ജി​ല​ന്‍​സ് സ്പെ​ഷല്‍ സെ​ല്‍ എ​തി​ര്‍ സ​ത്യ​വാം​ങ്മൂ​ല​വും​ന​ല്‍​കി​യി​രു​ന്നു.

ക​ണ്ടെ​ടു​ത്ത 47 ല​ക്ഷ​ത്തി​ന് കൃ​ത്യ​മാ​യ രേ​ഖ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഷാ​ജി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് വി​ജി​ല​ന്‍​സ് വാ​ദം.​ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വി​ധി പ​റ​യാ​ന്‍ കേ​സ് കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ഷാ​ജി ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഷാ​ജി​യു​ടെ വ​രു​മാ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment