ഈട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റിന് സു​ര​ക്ഷാ​വേ​ലി​യി​ല്ല! പേടിക്കാതെ പിന്നെ…

ത​ളി​പ്പ​റ​മ്പ്: ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ച വൈ​ദ്യു​തി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ഭീ​തി പ​ര​ത്തു​ന്നു. വേ​ളി​പ്പാ​റ കു​റു​മാ​ത്തൂ​ര്‍ ആ​യു​ര്‍​വേ​ദ വൈ​ദ്യ​ശാ​ല റോ​ഡി​ലാ​ണ് സ​ര്‍ സ​യ്യി​ദ് കോ​ള​ജ് മ​തി​ലി​നോ​ട് ചേ​ര്‍​ന്ന് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

വി​ദ്യാ​ര്‍​ഥി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പേ​ര്‍ കാ​ല്‍​ന​ട​യാ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ക്കു​മ്പോ​ള്‍ ത​ന്നെ അ​പ​ക​ട​സാ​ധ്യ​ത നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇ​വി​ടെ സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും യാ​തൊ​ന്നും ത​ന്നെ ന​ട​ന്നി​ല്ല. അ​ടി​യ​ന്തി​ര​മാ​യി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts