ആ​ലു​വ​യി​ലെ വ്യാ​ജ​മ​ദ്യ വേ​ട്ട; പ്ര​തി​യെ കൂ​ടു​ത​ൽ​പേ​ർ സ​ഹാ​യി​ച്ച​താ​യി സൂ​ച​ന: അ​ന്വേ​ഷ​ണം ന​ട​ത്താ​നൊ​രു​ങ്ങി എ​ക്സൈ​സ് സം​ഘം

കൊ​ച്ചി: ആ​ലു​വ​യി​ൽ​നി​ന്ന് 100 ലി​റ്റ​ർ നി​റം ചേ​ർ​ത്ത ചാ​രാ​യ​വും 100 ലി​റ്റ​ർ വാ​ഷും പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​ക്സൈ​സ് സം​ഘം. വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ൽ​പാ​ദ​നം ന​ട​ത്താ​ൻ പ്ര​തി​യെ കൂ​ടു​ത​ൽ​പേ​ർ സ​ഹാ​യി​ച്ച​താ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ഒ​രു​ങ്ങു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ചാ​രാ​യ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന പ്ര​തി വി​ശ്വ​സ്ത​രാ​യ ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ചാ​രാ​യം ന​ൽ​കി​യി​രു​ന്ന​ത്. ക​ട​യി​ൽ​നി​ന്നും ചാ​രാ​യം ആ​ലു​വ പ​രി​സ​ര​ങ്ങ​ളി​ലെ നി​ര​വ​ധി ചി​ല്ല​റ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്ന​താ​യ വി​വ​ര​വും അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച വ​ൻ​തോ​തി​ൽ വ്യാ​ജ​മ​ദ്യം ഉ​ത്പ്പാ​ദി​പ്പി​ക്കു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് ആ​ലു​വ പു​തി​യി​ടം ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ​ൻ​തോ​തി​ൽ വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടി​യ​ത്. വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം ന​ട​ത്തി​യ ആ​ലു​വ പു​തി​യി​ടം സ്വ​ദേ​ശി ഷാ​ജ​നാ​ണ് (40) ചാ​രാ​യ​വും വാ​ഷു​മാ​യി പി​ടി​യി​ലാ​യ​ത്.

പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഷാ​ജ​ൻ ന​ട​ത്തി​യി​രു​ന്ന സ്റ്റേ​ഷ​ന​റി ക​ട​യു​ടെ മ​റ​വി​ലാ​ണ് ചാ​രാ​യം വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച് വ​ച്ചി​രു​ന്ന​ത്. വേ​ഷ പ്രഛ​ന്ന​രാ​യി എ​ത്തി​യ ഷാ​ഡോ എ​ക്സൈ​സ് സം​ഘം തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന ഭാ​വേ​ന മ​ദ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​വ​രി​ൽ​നി​ന്നും പ​ണം വാ​ങ്ങി ചാ​രാ​യം വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കൂ​ടു​ത​ൽ എ​ക്സൈ​സ് സേ​നാ​ഗം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 10 ലി​റ്റ​റി​ന്‍റെ 10 ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്.

Related posts