കൊ​ടി​ക്കു​ന്നി​ലി​ന്‍റെ വേ​ദി​യി​ൽ ചാ​ണ​ക​വെ​ള്ളം തളിച്ച സംഭവം; മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർക്കെതിരേ പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ല്ലം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യു​ടെ സ​മ​ര​വേ​ദി​യി​ൽ ചാ​ണ​വെ​ള്ളം ത​ളി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ​ദി​വ​സം എം​പി​യു​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഉ​പ​വാ​സ വേ​ദി​യി​ലാ​ണ് മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച​ത്. എം​പി​യു​ടെ ഉ​പ​വാ​സ സ​മ​രം ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സം​ഭ​വം. റെ​യി​ൽ​വെ​യു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രാ​യി​രു​ന്നു ഉ​പ​വാ​സം.

എ​ന്നാ​ൽ ഇ​ത് രാ​ഷ്ട്രീ​യ ത​ട്ടി​പ്പാ​ണെ​ന്ന് ആ​രോ​പി​ച്ച മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ വേ​ദി​യി​ലെ​ത്തി ചാ​ണ​ക വെ​ള്ളം ത​ളി​ക്കു​ക​യാ​യി​രു​ന്നു.

Related posts