കൊ​ടു​ങ്ങ​ല്ലൂ​രിൽ ക്ഷേ​ത്രത്തിൽ അക്രമം; നഗരസഭ പരിധിയിൽ ഹ​ർ​ത്താ​ൽ; എണ്ണയിൽ കുളിച്ചു നഗ്നനായി നിന്ന പ്രതിയെ കീഴ്പ്പെടുത്തി നാട്ടുകാർ


കൊ​ടു​ങ്ങ​ല്ലൂ​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ മൂ​ല​പ്ര​തി​ഷ്ഠ ന​ട​ത്തി​യി​ട്ടു​ള്ള ശ്രീ ​കു​രും​ബാ​മ്മ​യു​ടെ ക്ഷേ​ത്രം അ​ക്ര​മി അ​ടി​ച്ചു​ത​ക​ർ​ത്തു.

ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോയോ​ടെ​യാ​ണ് സം​ഭ​വം. കു​രും​ബാ​മ്മ​യു​ടെ വി​ഗ്ര​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​നു മു​ക​ളി​ലു​ള്ള ഭാ​ഗം ഇ​രു​ന്പു​വ​ടി​കൊ​ണ്ട് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കു​കി​ഴ​ക്കേ​മൂ​ല​യി​ൽ ശി​വ​ലിം​ഗ​ത്തെ സ​ങ്ക​ൽ​പി​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന ക​ല്ല് അ​ട​ർ​ത്തി​യെ​ടു​ത്ത് മ​തി​ൽ​കെ​ട്ടി​നു പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു.

ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​ഞ്ചു നി​ല​ക​ളു​ള്ള ഓ​ട്ടു​വി​ള​ക്ക് അ​ക്ര​മി ഇ​ള​ക്കി മാ​റ്റി. വി​ഗ്ര​ഹ​ത്തി​നു ചു​റ്റും വ​ച്ചി​രു​ന്ന നി​ല​വി​ള​ക്കു​ക​ൾ ഓ​രോ​ന്നാ​യെ​ടു​ത്ത് പ​ല​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​റി​ഞ്ഞു​ക​ള​ഞ്ഞു.

ഏ​റെ നേ​ര​ത്തി​നു​ശേ​ഷം എ​ണ്ണ​യി​ൽ കു​ളി​ച്ച​നി​ല​യി​ൽ പൂ​ർ​ണ ന​ഗ്ന​നാ​യി അ​ക്ര​മി ദേ​വീ​വി​ഗ്ര​ഹ​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ച​ട​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു.

38 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​യാ​ളു​ടെ പേ​രോ വി​ലാ​സ​മോ വി​ശ​ദാം​ശ​ങ്ങ​ളോ വ്യ​ക്ത​മാ​യി​ട്ടി​ല്ല. രാമചന്ദ്രൻ എന്നാണ് പേരെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനം.ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​വ​രും പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രും ബ​ഹ​ളം​വ​ച്ച് അ​ക്ര​മി​യെ പി​ൻ​തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നും ഇ​യാ​ളു​ടെ അ​ടു​ത്തേ​ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​ല്ല. കൈയിൽ വ​ലി​യ ഇ​രു​ന്പു​ദ​ണ്ഡു​മാ​യി അ​ക്ര​മി ക്ഷേ​ത്ര​വ​ള​പ്പി​ൽ അ​ഴി​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു

. ഒ​ടു​വി​ൽ ഇ​യാ​ളെ പു​റ​ത്തി​റ​ക്കി​യ​ശേ​ഷം പോ​ലീ​സ് മു​ണ്ടു​ടു​പ്പി​ച്ചു. അതിനിടെ ഇ​രു​ന്പു​വ​ടി​യു​മാ​യി ആ​ക്രോ​ശി​ച്ച് ഇ​യാ​ൾ കു​രും​ബാ​മ്മ​യു​ടെ ന​ട​യി​ൽ​നി​ന്നും ശ്രീ​കു​രും​ബ ഭ​ഗ​വ​തി​ക്ഷേ​ത്രം ല​ക്ഷ്യ​മാ​ക്കി റോ​ഡി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങി.

അ​ന്പ​തു​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച ഇ​യാ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ന​ട​യി​ലെ​ത്തി​യ​പ്പോ​ൾ പി​ൻ​തു​ട​ർ​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘം ര​ണ്ടും​ക​ൽ​പി​ച്ച് അ​ക്ര​മി​യെ നേ​രി​ടു​ക​യും മു​ണ്ടു​കൊ​ണ്ട് വ​രി​ഞ്ഞു​മു​റു​ക്കി കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഏ​റെ നേ​ര​ത്തെ ബ​ല​പ്ര​യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് അ​ക്ര​മി​യെ പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി​യ​ത്. ജീ​പ്പി​ൽ കി​ട​ന്ന ഇ​യാ​ൾ പോ​ലീ​സ് ജീ​പ്പി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ച​വി​ട്ടി​ത്തെ​റി​പ്പി​ച്ചു.

ഇ​യാ​ളെ പിന്നീട് കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മ​യ​ങ്ങാ​നു​ള്ള മ​രു​ന്നു ന​ൽ​കി​യാ​ണ് ശാ​ന്ത​നാ​ക്കി​യ​ത്.അ​ക്ര​മി ഇ​ന്ന​ലെ രാ​ത്രി​മു​ത​ൽ ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു.

ആ​ദ്യം ഇ​ന്നു പു​ല​ർ​ച്ചെ കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ൽ ക​യ​റാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ ശ്ര​മം. എ​ന്നാ​ൽ സെ​ക്യൂ​രി​റ്റി​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു. തു​ട​ർ​ന്നാ​ണ് കു​രും​ബാ​മ്മ​യു​ടെ ന​ട​യി​ലേ​ക്കെ​ത്തി​യ​ത്.

30 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഇ​വി​ട​ത്തെ പ്ര​തി​ഷ്ഠ മോ​ഷ​ണം പോ​യി​രു​ന്നു. തു​ട​ർ​ന്ന് പു​ന:​പ്ര​തി​ഷ്ഠ ന​ട​ത്തി​യ​താ​യി​രു​ന്നു ത​ക​ർ​ക്ക​പ്പെ​ട്ട വി​ഗ്ര​ഹം.

ക്ഷേ​ത്ര​ത്തി​നു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊടുങ്ങല്ലൂർ നഗരസഭാ പരിധിയിൽ വി​ശ്വ​ഹി​ന്ദു​പ​രി​ഷ​ത്ത് ഹ​ർ​ത്താ​ലി​ന് ഇന്ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment