വിരാട് കോ​​ഹ്‌​ലി ​സ​​സ്പെ​​ൻ​​ഷ​​ന്‍റെ വ​​ക്കി​​ൽ

ലണ്ടൻ: ആ​​ക്ര​​മ​​ണോ​​ത്സു​​ക​​ത​​യു​​ള്ള താ​​ര​​മാ​​ണ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​എ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ൻ കൂ​​ളാ​​യി​​രു​​ന്നു എം.​​എ​​സ്. ധോ​​ണി​​യെ​​ങ്കി​​ൽ അ​​ഗ്ര​​സീ​​വ് ക്യാ​​പ്റ്റ​​നാ​​ണ് കോ​​ഹ്‌​ലി. ​ഇം​​ഗ്ല​ണ്ടി​​ൽ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന 12-ാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നി​​ടെ മൈ​​താ​​ന​​ത്ത് കോ​​ഹ്‌​ലി​​യു​​ടെ ആ​​ക്ര​​മ​​ണോ​​ത്സു​​ക​​ത ലോ​​കം ദ​​ർ​​ശി​​ച്ച​​താ​​ണ്. എ​​ന്നാ​​ൽ, ആ ​​ആ​​ക്ര​​മ​​ണോ​​ത്സു​​ക​​ത ഇ​​പ്പോ​​ൾ കോ​​ഹ്‌​ലി​​ക്ക് വി​​ന​​യാ​​യി​​രി​​ക്കു​​ന്നു.

ഈ ​​ലോ​​ക​​ക​​പ്പി​​നി​​ടെ അ​​ന്പ​​യ​​റു​​ടെ തീ​​രു​​മാ​​ന​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച കോ​​ഹ്‌​ലി ​ഐ​​സി​​സി ച​​ട്ട​​ലം​​ഘ​​ന​​ത്തി​​ലൂ​​ടെ ര​​ണ്ട് ഡി​​മെ​​റി​​റ്റ് പോ​​യി​​ന്‍റ് വ​​ഴ​​ങ്ങി​​യി​​ട്ടു​​ണ്ട്. അ​​മി​​ത​​മാ​​യി അ​​പ്പീ​​ൽ ചെ​​യ്ത​​തി​​നും അ​​ന്പ​​യ​​റു​​ടെ തീ​​രു​​മാ​​ന​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച​​തി​​നു​​മാ​​ണി​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​നും ബം​​ഗ്ലാ​​ദേ​​ശി​​നും എ​​തി​​രാ​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് കോ​​ഹ്‌​ലി ​ഡി​​മെ​​റി​​റ്റ് പോ​​യി​​ന്‍റ് വ​​ഴ​​ങ്ങി​​യ​​ത്.

ഇ​​തോ​​ടെ 2018 ജ​​നു​​വ​​രി​​ക്കു​​ശേ​​ഷം കോ​​ഹ്‌​ലി​​യു​​ടെ പേ​​രി​​ൽ മൂ​​ന്ന് ഡി​​മെ​​റി​​റ്റ് പോ​​യി​​ന്‍റാ​യി. ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ നാ​​ല് ഡി​​മെ​​റി​​റ്റ് പോ​​യി​​ന്‍റ് ഒ​​രു ക​​ളി​​ക്കാ​​ര​​നു ല​​ഭി​​ച്ചാ​​ൽ ര​​ണ്ട് ഏ​​ക​​ദി​​ന​​ത്തി​​ലോ ഒ​​രു ടെ​​സ്റ്റി​​ലോ വി​​ല​​ക്ക് ല​​ഭി​​ക്കും. നാ​​ല് ഡി​​മെ​​റി​​റ്റി​​ലേ​​ക്ക് കോ​​ഹ്‌​ലി​​ക്ക് ഉ​​ള്ള​​ത് ഒ​​രെ​​ണ്ണ​​ത്തി​​ന്‍റെ ദൂ​​രം മാ​​ത്ര​​മാ​​ണ്.

നാ​​ളെ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ കോ​​ഹ്‌​ലി​​യു​​ടെ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ ഇ​​ന്ത്യ​​ക്കു തി​​രി​​ച്ച​​ടി​​യാ​​കും. കാ​​ര​​ണം, സെ​​മി​​യി​​ൽ കോ​​ഹ്‌​ലി ​ഇ​​ല്ലാ​​തെ ഇ​​ന്ത്യ​​ക്കു ക​​ളി​​ക്കേ​​ണ്ടി​​വ​​രും. ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചാ​​ൽ അ​​പ്പോ​​ഴും ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​നു ക​​ളി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല.

Related posts