കോ​ഹ്‌ലി ​ഒ​ന്നാം സ്ഥാ​ന​ത്ത് തുടരുന്നു

ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി ​ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ 59.3 ശ​രാ​ശ​രി​യി​ല്‍ 593 റ​ണ്‍സ് കോ​ഹ് ലി ​നേ​ടി​യി​രു​ന്നു. പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 1-4ന് ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്തു​മാ​യി ഒ​രു പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് കോ​ഹ് ലി ​ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല്ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ നാ​യ​ക​ന് 930 പോ​യി​ന്‍റാ​ണു​ള്ള​ത്. അ​ഞ്ചാം ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടി​യ ലോ​കേ​ഷ് രാ​ഹു​ലും ഋ​ഷ​ഭ് പ​ന്തും റാ​ങ്കിം​ഗ് മെ​ച്ച​പ്പെ​ടു​ത്തി.

രാ​ഹു​ല്‍ 16 സ്ഥാ​നം മു​ന്നോ​ട്ടു​ക​യ​റി 19-ാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ള്‍ പ​ന്ത് 63 സ്ഥാ​നം മു​ന്നോ​ട്ടു​വ​ന്ന് 111-ാം സ്ഥാ​ന​ത്തെത്തി. അ​ഞ്ചാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ പു​റ​ത്താ​കാ​തെ 86 റ​ണ്‍സ് നേ​ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ 58-ാം സ്ഥാ​ന​ത്തും ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തുമെ​ത്തി. അ​വ​സാ​ന ടെ​സ്റ്റോ​ടെ ക്രി​ക്ക​റ്റി​ല്‍നി​ന്നു വി​ര​മി​ച്ച അ​ലി​സ്റ്റ​ര്‍ കു​ക്ക് പ​ത്താം സ്ഥാ​ന​ത്താണ്.

Related posts