ബൈപാസ് റോഡിൽ  അപകടങ്ങൾ പതിവാകുന്നു;  വാഹനപരിശോധന കർശനമാക്കി പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും 

കൊല്ലം: പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യി ബൈ ​പാ​സ് റോ​ഡി​ൽ മേ​വ​റം, അ​യ​ത്തി​ൽ, ക​ല്ലും​താ​ഴം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ കഴിഞ്ഞദിവസം ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന യി​ൽ 142 കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്തു. ബൈ ​പാ​സ്സ് റോ​ഡി​ൽ അ​പ​ക​ടം കൂ​ടു​ന്ന​തന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ പി. ​കെ. മ​ധു ,ആ​ർ. ടി. ​ഓ സ​ജി​ത്ത്. വി ​യു​ടെ​യും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ർ. ടി. ​ഓ മ​ഹേ​ഷ്‌ ഡി ​യു​ടെ​യും നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച 24 ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യും അ​പ​ക​ട​ക​ര​മാ​യി പാ​ർ​ക്ക്‌ ചെ​യ്ത 11ട്ര​ക്ക്‌ ക​ൾ​ക്കും മ​ദ്യ​പി​ച്ചു വാ​ഹ​ന മോ​ടി​ച്ച 2 ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. കൂ​ടാ​തെ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​ന മോ ടി​ച്ച 16 പേ​ർ​ക്ക് എ​തി​രെ​യും, ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത 12 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും സീ​റ്റ് ബെ​ൽ​റ്റ്‌ ധ​രി​ക്കാ​ത്ത 8 പേ​ർ​ക്കെ​തി​രെ​യും ഹെ​ൽ​മെ​റ്റ്‌ ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച 45 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

അ​മി​ത ശ​ബ്ദം പു​റ​പ്പെ​ടു​വി​ച്ചു സൈ​ലെ​ൻ​സ​ർ മാ​റ്റി​വ​ച്ച 6 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു.35200/-​രൂ​പ പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ മൊ​ബൈ​ൽ എ​ൻ​ഫോ​ഴ്‌​സ്‌ മെ​ന്റ് സ്‌​ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​ക്ക് ഈ​സ്റ്റ്‌ സി. ​ഐ. മ​ഞ്ജു​ലാ​ൽ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ മാ​രാ​യ ആ​ർ. ശ​ര​ത് ച​ന്ദ്ര​ൻ, ആ​ർ. സു​നി​ൽ ച​ന്ദ്ര​ൻ, ഫി​റോ​സ്, ബി​നു​ജോ​ർ​ജ്, എ​സ്. ഐ ​മാ​രാ​യ നി​സാ​ർ, അ​മ​ൽ എ. ​എം. വി. ​ഐ ആ​യ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വo ന​ൽ​കി. ക​ൺ​ട്രോ​ൾ റൂം, ​ഹൈ വേ ​പെ​ട്രോ​ൾ ടീ​മു​ക​ളും , ഇ​ന്റ​ർ​സെ​പ്റ്റ​ർ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.

Related posts