കൊല്ലം ബൈപ്പാസ്; അവകാശവാദം നിരത്തിലിറക്കി കേന്ദ്രവും സംസ്ഥാനവും 

കൊ​ല്ലം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ അ​വ​കാ​ശ വാ​ദ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും രം​ഗ​ത്ത്. കൊ​ല്ലം ബൈ​പ്പാ​സി​ന് പ​ണം മു​ട​ക്കി​യ​ത് കേ​ന്ദ്ര സ​ർ​ക്കാ​രെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ആ​ലോ​ചി​ച്ചു ത​ന്നെ​യാ​ണ് ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ച​തെ​ന്നും ക​ണ്ണ​ന്താ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​ർ ആ​യി​രം ദി​വ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ കൊ​ല്ലം ബൈ​പ്പാ​സ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം പാ​ലി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​റ​ഞ്ഞു. ഇ​ഴ​ഞ്ഞ് നീ​ങ്ങി​യ പ​ദ്ധ​തി​ക്ക് ജീ​വ​ൻ ന​ൽ​കി​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts