ഉത്‌സവം കാണാൻ‌ പോകാൻ ഭാര്യയെ അനുവദിച്ചില്ല; ഭർത്താവിന്‍റെ സുഹൃത്തും കാമുകനുമായ സുനിലിനെ വിളിച്ചു വരുത്തി രജനി ; ഞെട്ടിക്കുന്ന കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ ഇതൊക്കെ…

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യെ​യും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ കാ​മു​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ന്ന​ത്തൂ​ർ ഏ​ഴാം​മൈ​ൽ ശി​വ​ഗി​രി കോ​ള​നി​യി​ൽ മ​ഹാ​ദേ​വ ഭ​വ​നി​ൽ പ​രേ​ത​രാ​യ മു​ര​ളി – വ​സ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​ഹേ​ഷ് (44) ആ​ണ് മ​രി​ച്ച​ത്.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹേ​ഷി​ന്‍റെ ഭാ​ര്യ ര​ജ​നി (31), കാ​മു​ക​നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു​മാ​യ കോ​ട്ട​വി​ള കി​ഴ​ക്ക​തി​ൽ സു​നി​ൽ​കു​മാ​ർ (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ മ​റ്റൊ​രാ​ൾ​ക്കും പ​ങ്കു​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ര​ജ​നി​യു​ടെ കു​ടും​ബ​വീ​ടി​നു സ​മീ​പം ആ​യി​രു​ന്നു സം​ഭ​വം. ക​ൽ​പ്പ​ണി​ക്കാ​രാ​യി​രു​ന്ന മ​ഹേ​ഷും സു​നി​ൽ​കു​മാ​റും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ സു​നി​ലും ര​ജ​നി​യും ത​മ്മി​ൽ അ​ടു​ക്കു​ക​യും മ​ഹേ​ഷ് ഇ​തി​നെ എ​തി​ർ​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. പി​ന്നീ​ട് ശ​ത്രു​ക്ക​ളാ​യി മാ​റി​യ ഇ​രു​വ​രും ത​മ്മി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക പ​തി​വാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ ശാ​സ്താം​കോ​ട്ട പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​മു​ണ്ട്. പ്ര​ശ്നം രൂ​ക്ഷ​മാ​യി​രു​ന്നെ​ങ്കി​ലും ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റാ​ൻ ര​ജ​നി ത​യാ​റാ​യി​രു​ന്നി​ല്ല.

സം​ഭ​വ ദി​വ​സം തൊ​ട്ട​ടു​ത്ത ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​മാ​യി​രു​ന്നു. ഉ​ത്സ​വ​ത്തി​ന് ര​ജ​നി പോ​കു​ന്ന​ത് മ​ഹേ​ഷ് വി​ല​ക്കി​യ​ത് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി. തു​ട​ർ​ന്ന് ര​ജ​നി കാ​മു​ക​നാ​യ സു​നി​ലി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ഇ​വി​ടെ​യെ​ത്തി​യ സു​നി​ലും മ​ഹേ​ഷും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും വാ​ൾ ഉ​പ​യോ​ഗി​ച്ച് മ​ഹേ​ഷി​ന്‍റെ വ​യ​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് കു​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ളു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും അ​തി​ന് ത​യാ​റാ​കാ​തെ പ്രാ​ഥ​മി​ക ശു​ശ്രൂ​ക്ഷ​യ്ക്കു ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി​യോ​ടെ വേ​ദ​ന ക​ല​ശ​ലാ​കു​ക​യും വീ​ണ്ടും താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ത​ന്നെ എ​ത്തി​ക്കു​ക​യും ചെ​യ്തു.

ഇ​വി​ടെ നി​ന്നും ജി​ല്ലാ ആ​ശു​പ​തി​യി​ലേ​ക്കും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് 12 ഓ​ടെ വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും. മ​ക്ക​ൾ: മ​ഹാ​ദേ​വ​ൻ, ആ​ദി​ത്യ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ശാ​സ്താം​കോ​ട്ട സി​ഐ വി.​കെ പ്ര​ശാ​ന്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും. കൊ​ല ന​ട​ത്തി​യ സു​നി​ൽ​കു​മാ​ർ വി​വാ​ഹി​ത​നും ര​ണ്ടു മ​ക്ക​ളു​ടെ പി​താ​വു​മാ​ണ്. അ​തി​നി​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ത്തു​ന്ന​തി​ന് ഏ​ഴാം​മൈ​ൽ ജം​ഗ്ഷ​നി​ലെ ക​നാ​ലി​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ൽ വി​ഫ​ല​മാ​യി.

Related posts