ശബ്ദമലിനീകരണം: 118 വാ​ഹ​ന​ങ്ങ​ളുടെ എ​യ​ർഹോ​ണു​ക​ൾ അ​ഴി​ച്ചുനീ​ക്കി ; ചെ​വി​യി​ലെ സെ​ൽ​സി​നെ ബാ​ധി​ക്കു​ന്ന വി​ധം തീവ്രശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കുന്ന ഹോണുകളാണ് പിടിച്ചെടുത്തത്

കാ​ക്ക​നാ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെന്‍റ് വി​ഭാ​ഗം നടത്തിയ വാഹന പ​രി​ശോ​ധ​നയിൽ 118 വാ​ഹ​ന​ങ്ങ​ളി​ൽനി​ന്ന് എ​യ​ർഹോ​ണു​ക​ൾ അ​ഴി​ച്ചുനീ​ക്കി. ചെ​വി​യി​ലെ സെ​ൽ​സി​നെ ബാ​ധി​ക്കു​ന്ന വി​ധം തീവ്രശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തും ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തോ​ടു കൂ​ടി​യതുമായ എ​യ​ർ ഹോ​ണു​ക​ളാണു പിടിച്ചെടുത്തത്.

എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, ജി​ല്ല​ക​ളി​ലെ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ രാ​ത്രിയാണു വാ​ഹ​ന പ​രി​ശോ​ധ​ന​ നടത്തിയത്. ആകെ 486 വാ​ഹ​ന​ങ്ങ​ൾ പരിശോധിച്ചു. 3,36,900 രൂ​പ പി​ഴ ഈ​ടാ​ക്കി. 261 വാ​ഹ​ന​ങ്ങ​ൾ​ക്ക് ചെ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. അ​ന്ത​ർ സംസ്ഥാന സ​ർ​വീ​സ് ന​ട​ത്തി​യ 12 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ടാ​ക്സും പി​ഴ​യും അ​ട​പ്പി​ച്ചു.​

അ​പ​ക​ട​ക​ര​മാ​യ വി​ധം വാ​ഹ​നം ഓ​ടി​ച്ച പ​ത്ത് പേ​രു​ടെ ലൈ​സ​ൻ​സു​ക​ൾ സ​സ്പെ​ന്‍റ് ചെ​യ്യാ​ൻ ആ​ർടിഒയ്ക്കു ശിപാ​ർ​ശ ചെ​യ്തു.​ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റയ്​ക്കു​ന്ന​തി​നും വാ​ഹ​ന നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്നതി​നും പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യി വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നു ഡ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എം.​പി. അ​ജി​ത് കു​മാ​ർ പ​റ​ഞ്ഞു.

Related posts