റോഡിൽ രക്തം തളം കെട്ടിയ നിലയിൽ;  സമീപത്തെ ലോറിക്കരികൽ  കണ്ട കാഴ്ച ഞെട്ടിക്കുന്നത്

കൊ​ല്ലം: ലോ​റി ഡ്രൈ​വ​റെ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. കു​ണ്ട​റ കേ​ര​ള​പു​രം സ്വ​ദേ​ശി അ​ജ​യ​ൻ​പി​ള്ള (56) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ ആ​യൂ​രി​ൽ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ ക്യാ​ബി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

ശ​രീ​ര​ത്തി​ൽ ഒ​ട്ടേ​റെ കു​ത്തേ​റ്റി​ട്ടു​ണ്ട്. ചോ​ര​വാ​ർ​ന്ന​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ലോ​റി​യു​ടെ ക്യാ​ബി​ന് സ​മീ​പ​വും ചോ​ര ത​ളം​കെ​ട്ടി​കി​ട​ക്കു​ന്നു.

പ​രി​സ​ര​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ച​ട​യ​മം​ഗ​ലം പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.മോ​ഷ്ടാ​ക്ക​ൾ ലോ​റി​ഡ്രൈ​വ​റെ അ​പാ​യ​പ്പെ​ടു​ത്തി​പ​ണം​ത​ട്ടാ​ൻ ശ്ര​മി​ച്ച​താ​ണോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.

സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ച​ട​യ​മം​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment