വാക്കുകൾകൊണ്ട് സ്ത്രീയെ വലിച്ചുകീറിയ കൊല്ലം തുളസിക്ക് ജയിലിൽ കിടക്കാതിരിക്കാൻ തുണയായത് ശാരീരിക പ്രശ്നം

കൊ​ല്ലം: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ കൊ​ല്ലം തു​ള​സി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ശാ​രീ​രി​ക​പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ല്‍ ജാ​മ്യം ന​ല്‍​ക​ണ​മെ​ന്ന കൊ​ല്ലം തു​ള​സി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ചി​കി​ത്സാ​രേ​ഖ​ക​ള്‍ അ​ദ്ദേ​ഹം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. നേ​ര​ത്തെ ച​വ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റി​നു മു​മ്പാ​കെ ഹാ​ജ​രാ​യി കീ​ഴ​ട​ങ്ങി​യ തു​ള​സി​യെ പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​വി​ടെ​നി​ന്നു​മാ​ണ് തു​ള​സി ജാ​മ്യം എ​ടു​ത്ത​ത്.

ഒ​ക്ടോ​ബ​ർ 12-ന് ​ച​വ​റ​യി​ൽ ന​ട​ന്ന വി​ശ്വാ​സ സം​ര​ക്ഷ​ണ ജാ​ഥ​യി​ലാ​ണു ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കു​ന്ന യു​വ​തി​ക​ൾ​ക്കെ​തി​രേ കൊ​ല്ലം തു​ള​സി വി​വാ​ദ പ​രാ​മ​ർ ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ൽ വ​രു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു​കീ​റി ഒ​രു ഭാ​ഗം ഡ​ൽ​ഹി​യി​ലേ​ക്കും ഒ​രു ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​യി​ലേ​ക്കും ഇ ​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന.

ഇ​തി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ ച​വ​റ ബ്ലോ​ക്ക് ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണു കേ​സെ​ടു​ത്ത​ത്. പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ വ​നി​താ ക​മ്മീ​ഷ​നും സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് ക​മ്മീ​ഷ​ന് തു​ള​സി മാ​പ്പെ​ഴു​തി ന​ൽ​കി.

Related posts