മഞ്ഞിൻ പുതപ്പണിഞ്ഞ് മീശപ്പുലിമല! പ്ര​വേ​ശ​നം ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മാ​ത്രം

മ​ഞ്ഞി​ൻ പു​ത​പ്പ​ണി​ഞ്ഞ് മ​ല​മു​ക​ളി​ൽ സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന ഒ​രു സ്വ​പ്ന​ഭൂ​മി​യു​ണ്ട് അ​താ​ണ് മീ​ശ​പ്പു​ലി​മ​ല. വി​രു​ന്നെ​ത്തു​ന്ന​വ​രെ ത​ണു​പ്പു​കൊ​ണ്ടും ഉ​യ​രം​കൊ​ണ്ടും പു​ള​കം​കൊ​ള്ളി​ക്കു​ന്ന മീ​ശ​പ്പു​ലി​മ​ല. ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ൽ​നി​ന്നും 27 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മീ​ശ​പ്പു​ലി​മ​ല സ്ഥി​തി​ചെ​യ്യു​ന്ന​ത്. ആ​ന​മു​ടി ക​ഴി​ഞ്ഞാ​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഉ​യ​രം കൂ​ടി​യ ര​ണ്ടാ​മ​ത്തെ കൊ​ടു​മു​ടി. ഉ​യ​രം 2,640 മീ​റ്റ​ർ.

സീ​സ​ണി​ൽ മൈ​ന​സ് ഡി​ഗ്രി​യാ​യി​രി​ക്കും പ​ല​പ്പോ​ഴും മീ​ശ​പ്പു​ലി​മ​ല​യി​ലെ താ​പ​നി​ല. സാ​ഹ​സി​ക വി​നോ​ദ​ത്തി​നും ട്രെക്കിം​ഗി​നും പ​റ്റി​യ സ്ഥ​ല​മാ​യാ​ണ് ഇ​വി​ടം ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ല​മു​ക​ളി​ലെ​ത്തി​യാ​ൽ മേ​ഘ​ക്കൂ​ട്ട​ങ്ങ​ളെ തൊ​ട്ട​ടു​ത്തു കാ​ണു​ന്ന പ്ര​തീ​തി​യാ​ണ് ഉ​ണ്ടാ​കു​ക. മൂ​ന്നാ​റി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ആ​ന​മു​ടി, കു​ണ്ട​ള ഡാം, ​കൊ​ളു​ക്കു​മ​ല, ആ​ന​യി​റ​ങ്ങ​ൽ ഡാം, ​പാ​ണ്ട​വ​ൻ ഹി​ൽ​സ്, ടോ​പ്പ് സ്റ്റേ​ഷ​ൻ, ത​മി​ഴ്നാ​ടി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ മീ​ശ​പ്പു​ലി​മ​ല​യി​ൽ നി​ന്നാ​ൽ കാ​ണാം. മ​ല​യി​ലേ​ക്കു​ള്ള ട്രെക്കിം​ഗി​നി​ട​യി​ൽ കു​റി​ഞ്ഞി​വാ​ലി വെ​ള്ള​ച്ചാ​ട്ടം, റോ​ഡോ ചെ​ടി​ക​ൾ, കാ​ട്ടാ​ന​ക​ൾ, വ​ര​യാ​ടു​ക​ൾ എ​ന്നി​വ​യും കാ​ണാം. ബേ​സ് ക്യാ​ന്പി​ൽ​നി​ന്ന് 12 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട് മീ​ശ​പ്പു​ലി​മ​ല​യി​ലെ​ത്താ​ൻ. വ​നം​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് (കെ​എ​ഫ്ഡി​സി) മീ​ശ​പ്പു​ലി​മ​ല​യി​ൽ ട്രെ​ക്കിം​ഗ് ന​ട​ത്തു​ന്ന​ത്. ന​വം​ബ​ർ മു​ത​ൽ മേ​യ് മാ​സം വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​നു പ​റ്റി​യ സ​മ​യം.

മ​ല​മു​ക​ളി​ലെ സ്വപ്നഭൂമിയിലേക്ക്

മൂ​ന്നാ​ർ ടൗ​ണി​നു സ​മീ​പ​ത്തു​ള്ള കെ​എഫ്ഡി​സി ഓ​ഫീ​സി​ൽ​നി​ന്നും ചെ​ക്ക് ഇ​ൻ ചെ​യ്ത ശേ​ഷം അ​വി​ടെ നി​ന്നും ജീ​പ്പി​ലാ​ണ് ബേ​സ് ക്യാ​ന്പി​ലേ​ക്ക് പോ​കു​ന്ന​ത്. ബേ​സ് ക്യാ​ന്പി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള വാ​ഹ​ന വാ​ട​ക പ്ര​ത്യേ​ക​മാ​യി ന​ൽ​ക​ണം. 2000 രൂ​പ​യാ​ണ് ജീ​പ്പ് വാ​ട​ക​യാ​യി ന​ൽ​കേ​ണ്ട​ത്.

വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട്ടേ​ജു​ക​ളി​ൽ എ​ത്തി പി​റ്റേ​ദി​വ​സം രാ​വി​ലെ ട്രെക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് മീ​ശ​പ്പു​ലി​മ​ല​യി​ൽ കെ​എഫ്ഡി​സി യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ട്രെ​ക്കിം​ഗ് തി​രി​ച്ചെ​ത്തു​ന്ന​ത് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​ണ്. കോ​ട്ടേ​ജു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ട്രെക്കിം​ഗ് സ​മ​യ​ത്ത് ക​ഴി​ക്കാ​നു​ള്ള ഭ​ക്ഷ​ണ​വും വെ​ള്ള​വും പ്ര​ത്യേ​ക പാ​ക്കേ​ജാ​ക്കി ത​രും.

ഗൈ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രി​ക്കും മീ​ശ​പ്പു​ലി​മ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​യും മ​ട​ക്ക​വും. ഒ​റ്റ​യ​ടി പാ​ത മാ​ത്ര​മു​ള്ള ര​ണ്ട് കു​ന്നു​ക​ൾ ക​യ​റി​യി​റ​ങ്ങി വേ​ണം മീ​ശ​പ്പു​ലി​മ​ല​യി​ലെ​ത്താ​ൻ. ഒാ​രോ കു​ന്നു​ക​ൾ​ക്കി​ട​യി​ലും ചെ​റി​യ അ​രു​വി​ക​ളും വ​ര​യാ​ടി​ൻ​കൂ​ട്ട​ങ്ങ​ളെ​യും കാ​ണാം. മ​ല​യി​ലേ​ക്കു ക​യ​റു​ന്ന വ​ഴി​യി​ലൂ​ടെ​യാ​യി​രി​ക്കി​ല്ല തി​രി​ച്ചി​റ​ങ്ങു​ന്ന​ത്.

കോട്ടേജുകളും ടെന്‍റുകളുമായി കെഎഫ്ഡിസി

ഒ​രു ദി​വ​സം പ​ര​മാ​വ​ധി 61 പേ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് കെഎഫ്ഡിസി മീ​ശ​പ്പു​ലി​മ​ല​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 20 ബേ​സ് ക്യാ​ന്പ് ടെ​ന്‍റു​ക​ളും 18 പേ​ർ​ക്ക് താ​മ​സി​ക്കാ​വു​ന്ന റോ​ഡോ മാ​ൻ​ഷ​ൻ കോ​ട്ടേ​ജും മൂ​ന്ന് പേ​ർ​ക്കു താ​മ​സി​ക്കാ​വു​ന്ന ഹ​ണി​മൂ​ണ്‍ സ്പെ​ഷ​ൽ സ്കൈ ​കോ​ട്ടേ​ജു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഹ​ണി​മൂ​ണ്‍ സ്പെ​ഷ​ൽ സ്കൈ ​കോ​ട്ടേ​ജി​ന് 9000 രൂ​പ. ര​ണ്ട് പേ​ർ​ക്കു താ​മ​സി​ക്കാ​വു​ന്ന റോ​ഡോ മാ​ൻ​ഷ​ൻ കോ​ട്ടേ​ജി​ന് 6000 രൂ​പ. ര​ണ്ട് പേ​ർ​ക്ക് താ​മ​സി​ക്കാ​വു​ന്ന ബേ​സ് ക്യാ​ന്പ് ടെ​ന്‍റി​ന് 4000 രൂ​പ

പ്ര​വേ​ശ​നം ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മാ​ത്രം

വ​നം​വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് മീ​ശ​പ്പു​ലി​മ​ല​യി​ൽ ട്രെക്കിം​ഗ് ന​ട​ത്തു​ന്ന​ത്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ർ​ക്കു മാ​ത്ര​മേ മീ​ശ​പ്പു​ലി​മ​ല​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു​ള്ളു. www.kfdceco tourism.com വെ​ബ്സൈ​റ്റി​ലൂ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് ട്രെക്കിം​ഗ് ബു​ക്ക് ചെ​യ്യാം. ബു​ക്ക് ചെ​യ്ത​വ​ർ ചെ​ക്ക് ഇ​ൻ ദി​വ​സം ഉ​ച്ച​ക്ക് ര​ണ്ടോ​ടെ മൂ​ന്നാ​ർ ടൗ​ണി​നു സ​മീ​പ​ത്തു​ള്ള കെ​എഫ്ഡി​സി ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന് ഇ​വി​ടെ​നി​ന്നു പാ​സ് കൈ​പ്പ​റ്റ​ണം.

എ​ത്തി​ച്ചേ​രാ​ൻ

മൂ​ന്നാ​റി​ലെ​ത്തി പാ​ലം ക​ട​ന്ന് വ​ല​ത്തേ​ക്കു തി​രി​ഞ്ഞ് സൈ​ല​ന്‍റ്‌വാ​ലി റോ​ഡി​ലൂ​ടെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്താ​ൽ കെ​എഫ്ഡി​സി ഓ​ഫീ​സി​ലെ​ത്താം. ഇ​വി​ടെ​നി​ന്നും 24 കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്താ​ൽ റോ​ഡോ വാ​ലി​യി​ലു​ള്ള ബേ​സ് ക്യാ​ന്പി​ൽ എ​ത്തി​ച്ചേ​രാം. ഇ​വി​ടെ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത ടെ​ന്‍റ​ക​ളും കോ​ട്ടേ​ജു​ക​ളും ല​ഭ്യ​മാ​യി​രി​ക്കും. ഇ​വി​ടെ​നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്താ​ൽ റോ​ഡോ മാ​ൻ​ഷ​നി​ലെ​ത്താം.

വി​വ​ര​ങ്ങ​ൾ​ക്ക്
കെ​എഫ്ഡി​സി ഇ​ക്കോ ടൂ​റി​സം
മൂ​ന്നാ​ർ: 04865 230332, 8289821408,
8289821004

Related posts