സ്ഥാനാര്‍ഥിയുടെ കാറില്‍ കന്നാസില്‍ പെട്രോള്‍! ആക്രമണശ്രമമെന്ന് സ്ഥാനാര്‍ഥി, കത്തിക്കാന്‍ വന്നെന്നു മേഴ്‌സിക്കുട്ടിയമ്മ; കുണ്ടറയില്‍ പെട്രോള്‍ വിവാദം കത്തുന്നു

കൊ​ല്ലം :കു​ണ്ട​റ​യി​ൽ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും ഇ​എം​സി​സി ഡ​യ​റ​ക്ട​റു​മാ​യ ഷി​ജു വ​ർ​ഗീ​സ് ത​നി​ക്കെ​തി​രെ ആ​ക്ര​മ​ണ​ശ്ര​മ​മു​ണ്ടാ​യെ​ന്നു കാ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​ന​ൽ​കി.

കാ​റി​ലെ​ത്തി​യ ഒ​രു സം​ഘം ത​ന്നെ ബോം​ബെ​റി​ഞ്ഞ് അ​പാ​യ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ഷി​ജു വ​ർ​ഗീ​സ് പ​റ​യു​ന്ന​ത്.

ക​ണ്ണ​ന്ന​ല്ലൂ​ർ-​കു​രീ​പ്പ​ള്ളി റോ​ഡി​ൽ വെ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​രാ​ണ് പി​ന്നി​ലെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ഷി​ജു​വി​ന്‍റെ കാ​റി​ൽ​നി​ന്ന് ഒ​രു ക​ന്നാ​സ് പെ​ട്രോ​ൾ ക​ണ്ടെ​ടു​ത്തു​വെ​ന്നു പ​റ​യു​ന്നെ​ങ്കി​ലും നി​ജ​സ്ഥി​തി അ​റി​വാ​യി​ട്ടി​ല്ല. അ​തേസ​മ​യം, ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യെ​ന്ന വാ​ദം പോ​ലീ​സ് നി​ഷേ​ധി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഷി​ജു​വ​ർ​ഗീ​സ് ന​ട​ത്തി​യ​തെ​ന്നാ​ണ് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​യു​ന്ന​ത്. കാ​റി​ൽ ഇ​ന്ധ​ന​വു​മാ​യി സ്ഥാ​നാ​ർ​ഥി വ​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

വാ​ഹ​നം ക​ത്തി​ച്ചു​കൊ​ണ്ട് നാ​ട​കം ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

ഷി​ജു​വ​ർ​ഗീ​സ് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വ​ണ്ടി​ക്കു​ള്ളി​ൽ സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യി ഷി​ജു പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ഷി​ജു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​യാ​ൾ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​താ​ണോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു.

ത​ന്‍റെ പ​ദ്ധ​തി​യു​ടെ നി​ജ​സ്ഥി​തി ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് താ​ൻ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ത​നി​ക്ക് ആ​ത്മ​ഹ​ത്യ ചെ​യ്യ​ണ​മെ​ങ്കി​ൽ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​വി​ടെ വ​രേ​ണ്ട​തി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

താ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​രാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Related posts

Leave a Comment